Home Featured ബെംഗളൂരു: ദേഷ്യം കാരണം അമ്മ പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; മൃതദേഹത്തോടൊപ്പം മകന്‍ താമസിച്ചത് രണ്ട് ദിവസം

ബെംഗളൂരു: ദേഷ്യം കാരണം അമ്മ പിണങ്ങി ഉറങ്ങുകയാണെന്ന് കരുതി; മൃതദേഹത്തോടൊപ്പം മകന്‍ താമസിച്ചത് രണ്ട് ദിവസം

by admin

ബെംഗളൂരു: അമ്മ മരിച്ചതറിയാതെ 14കാരനായ മകന്‍ മൃതദേഹത്തിനൊപ്പം താമസിച്ചത് രണ്ട് ദിവസം. ബെംഗളൂരുവിലെ ആര്‍ടി നഗറിലാണ് ദാരുണ സംഭവം.ദേഷ്യം കാരണം തന്നോട് പിണങ്ങിയതിനാലാണ് അമ്മ മിണ്ടാത്തതെന്ന് കുട്ടി കരുതി.ഫെബ്രുവരി 26നാണ് പ്രമേഹവും രക്തസമ്മര്‍ദ്ദവും കുറഞ്ഞ് 44 കാരിയായ അന്നമ്മ താമസസ്ഥലത്ത് മരിച്ചത്.

എന്നാല്‍, ക്ഷീണം കാരണം അമ്മ മുഴുവന്‍ സമയം ഉറങ്ങുകയാണെന്നും കരുതി കുട്ടി ആരോടും വിവരം പറഞ്ഞില്ല. അന്നമ്മയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്ബ് വൃക്ക തകരാറിലായി മരിച്ചു. വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസം. പകല്‍ സമയങ്ങളില്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തിറങ്ങുകയും കൂട്ടുകാരുമായി കളിക്കാന്‍ പോകുകയും ചെയ്തു.

സുഹൃത്തിന്റെ വീട്ടില്‍നിന്ന് ഭക്ഷണവും കഴിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ തന്നോട് മിണ്ടുന്നില്ലെന്നും രാത്രിയും പകലും ഉറങ്ങുകയാണെന്നും അച്ഛന്റെ സുഹൃത്തുക്കളോട് കുട്ടി പരാതി പറഞ്ഞു. പന്തികേട് തോന്നിയ അവര്‍ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍.ടി. നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group