Home Featured ബെംഗളുരു: നടു റോഡില്‍ ഇരുമ്ബ് തൂണ്‍ തകര്‍ന്നു വീണു; തലനാരിഴക്കാണ് അപകടം ഒഴിവായത്

ബെംഗളുരു: നടു റോഡില്‍ ഇരുമ്ബ് തൂണ്‍ തകര്‍ന്നു വീണു; തലനാരിഴക്കാണ് അപകടം ഒഴിവായത്

by admin

ബെംഗളുരു: കര്‍ണാടകയിലെ തിരക്കേറിയ റോഡില്‍ ഇരുമ്ബു തൂണ്‍ തകര്‍ന്ന് വീണു. തലനാരിഴക്ക് വാഹനങ്ങളും യാത്രക്കാരും രക്ഷപ്പെട്ടു. കര്‍ണാടകയിലെ വാണിജ്യകേന്ദ്രമായ ഹുബ്ബള്ളിയിലാണ് സംഭവം. റെയില്‍ വേ മേല്‍പാലത്തിന്റെ ഇരുമ്ബ് തൂണാണ് തകര്‍ന്ന് വീണത്.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. തൂണ്‍ തകര്‍ന്ന് വീഴുന്നതും, വാട്ടര്‍ ടാങ്കും മോട്ടോര്‍ സൈക്കിളുകളും തലനാരിഴക്ക് രക്ഷപെടുന്നതും വീഡിയോയില്‍ കാണാം.

റെയില്‍ വേ പാലത്തിന് താഴെ സ്ഥാപിച്ച ഉയരം നിയന്ത്രിക്കാനുള്ള സംവിധാനത്തിന്റെ തൂണാണിത്. കഴിഞ്ഞ രാത്രിയില്‍ ചില വാഹനങ്ങള്‍ ഇടിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞു വീണതാണ്. തകര്ന്നു വീണ സംവിധാനം നീക്കം ചെയ്ത്, പുതിയ ഉയരം നിയന്ത്രിക്കാനുള്ള സംവിധാനം സ്ഥാപിക്കുമെന്നും ദക്ഷിണ പടിഞ്ഞാറൻ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group