Home തിരഞ്ഞെടുത്ത വാർത്തകൾ പുതുവര്‍ഷത്തില്‍ തിരിച്ചടി; എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 111 രൂപ,

പുതുവര്‍ഷത്തില്‍ തിരിച്ചടി; എല്‍പിജി സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു, വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് കൂട്ടിയത് 111 രൂപ,

by admin

ഡൽഹി :പുതുവർഷത്തില്‍ കനത്ത തിരിച്ചടിയായി എല്‍പിജി വില വർധന. രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി.19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് 111 രൂപയാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് (ജനുവരി 1) മുതല്‍ പ്രാബല്യത്തില്‍ വന്നു. മറ്റൊരു ആശ്വാസമെന്തെന്നാല്‍ 14 കിലോ ഗാർഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിലെ ഇന്ധനവിലയിലെ മാറ്റങ്ങള്‍ പരിഗണിച്ചാണ് പൊതുമേഖലാ എണ്ണക്കമ്ബനികള്‍ വില പുതുക്കി നിശ്ചയിച്ചത്.ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വർധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഡല്‍ഹിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം. ചെന്നൈയിലാകട്ടെ വാണിജ്യ സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില.

അതേസമയം കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയില്‍ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി.19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം നേരിയ തോതില്‍ കുറച്ചിരുന്നു. ഡിസംബർ ഒന്നിനായിരുന്നു അവസാനമായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ ചെറിയ മാറ്റം വന്നത്. ഡല്‍ഹിയിലും കൊല്‍ക്കത്തയിലും 10 രൂപ കുറഞ്ഞപ്പോള്‍ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറഞ്ഞിരുന്നു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൂടുതായി ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിലവർധനവ് വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്കയും തള്ളിക്കളയാനാകില്ല. അടുത്തിടെയായി വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ സ്ഥിരമായി മാറ്റമുണ്ടാകുന്ന സ്ഥിതിയാണുള്ളത്. പക്ഷേ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയുമാണ്.കേരളത്തില്‍ വില ഇങ്ങനെകേരളത്തിലും സമാനമായ വില വര്‍ധനവ് പ്രതിഫലിച്ചിട്ടുണ്ട്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില ഏകദേശം 1,698 രൂപയിലെത്തി. തിരുവനന്തപുരത്ത് 1,719 രൂപയും കോഴിക്കോട് 1,730 രൂപയുമാണ് പുതിയ വില.

You may also like

error: Content is protected !!
Join Our WhatsApp Group