Home Featured മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

by admin

മലയാള സിനിമയില്‍ റെക്കോർഡുകള്‍ സൃഷ്‌ടിച്ച സൂപ്പര്‍ഹിറ്റ് ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ നിര്‍മാതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു.നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നല്‍കിയില്ലെന്ന് കാണിച്ച്‌ അരൂര്‍ സ്വദേശി സിറാജ് നല്‍കിയ പരാതിയിലാണ് നടപടി. എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ കുറ്റങ്ങള്‍ ചുമത്തി എറണാകുളം മരട് പോലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group