Home തിരഞ്ഞെടുത്ത വാർത്തകൾ പരീക്ഷയെഴുതേണ്ടത് 500 പെണ്‍കുട്ടികള്‍ക്കിടയില്‍; പേടിച്ച്‌ വിദ്യാര്‍ത്ഥി ബോധംകെട്ടുവീണു

പരീക്ഷയെഴുതേണ്ടത് 500 പെണ്‍കുട്ടികള്‍ക്കിടയില്‍; പേടിച്ച്‌ വിദ്യാര്‍ത്ഥി ബോധംകെട്ടുവീണു

by admin

പട്ന: പരീക്ഷ എഴുതാനെത്തിയപ്പോള്‍ ഹാള്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥി ബോധംകെട്ട് വീണു. ബിഹാറിലെ നളന്ദയിലെ ശരീഫ് അല്ലാമാ ഇഖ്ബാല്‍ കോളജിലെ വിദ്യാര്‍ഥിക്കാണ് ഇത് സംഭവിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരീക്ഷ എഴുതാനായി ബ്രില്യന്‍റ് സ്കൂളിലെത്തിയതായിരുന്നു വിദ്യാര്‍ഥി. ഹാളിലെത്തിയപ്പോഴാണ് 50 പെണ്‍കുട്ടികള്‍ക്കിടയില്‍ ഇരുന്നാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാര്‍ഥി തിരിച്ചറിഞ്ഞത്. ഇതോടെ പരിഭ്രമിച്ച്‌ ബോധം കെട്ട് വീഴുകയായിരുന്നെന്ന് വിദ്യാര്‍ഥിയുടെ ബന്ധു പറഞ്ഞു. സംഭവം നടന്ന ഉടന്‍ വിദ്യാര്‍ഥിയെ സമീപത്തെ സദര്‍ ആശുപത്രിയിലേക്ക് മാറ്റി.

ഇത്രയും പെണ്‍കുട്ടികളെ കണ്ടതോടെ പേടിക്കുകയും പരിഭ്രമിക്കുകയും ചെയ്ത വിദ്യാര്‍ത്ഥി ഹാളില്‍ തന്നെ തലകറങ്ങി വീഴുകയായിരുന്നു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നമാണെന്നും പരീക്ഷാര്‍ത്ഥികളായ മറ്റ് ആണ്‍കുട്ടികള്‍ക്ക് ഈ സെന്റര്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നും കുടുംബം ചോദിച്ചു.

ഓടുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു, നാല് പേർ രക്ഷപ്പെട്ടു

കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ്  അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.  

ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. പിറകിൽ ഒരു കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവർ, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. 

You may also like

error: Content is protected !!
Join Our WhatsApp Group