പട്‌ന: നഗരമധ്യത്തില്‍ ടെലികോം കമ്ബനി സ്ഥാപിച്ചിരുന്ന മൊബൈല്‍ ടവര്‍ മോഷണം പോയതായി പരാതി. കേള്‍ക്കുമ്ബോള്‍ അല്‍പം വിചിത്രമെന്ന് തോന്നാവുന്ന സംഭവം നടന്നത് ബിഹാറിലാണ്. 29 അടി ഉയരമുള്ള മൊബൈല്‍ ടവറാണ് ബിഹാറിലെ പട്‌നയില്‍ നിന്നും മോഷണം പോയത്.
പിര്‍ബഹോര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സബ്‌സിബാഗില്‍ തിരക്ക് പിടിച്ച പ്രദേശത്തായിരുന്നു ടവര്‍ സ്ഥാപിച്ചിരുന്നത്. ടെലികോം കമ്ബനിയുടെ സാങ്കേതിക വിദഗ്ധര്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതിനായി മൊബൈല്‍ ടവറുകളുടെ സര്‍വേ നടത്തിയപ്പോഴാണ് ടവറും ഉപകരണങ്ങളും മാസങ്ങള്‍ക്ക് മുന്‍പ് മോഷണം പോയ വിവരം കമ്ബനി അറിയുന്നത്.
ഷഹീന്‍ ഖയൂം എന്നയാളുടെ നാലുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ട്രാന്‍സ്‌മിഷന്‍ സിഗ്‌നല്‍ ഉപകരണങ്ങളുള്ള ടവര്‍ സ്ഥാപിച്ചിരുന്നത്. 2022 ആഗസ്റ്റിലാണ് ടവറുകളുടെ സര്‍വേ കമ്ബനി അവസാനമായി നടത്തിയത്. അപ്പോള്‍ വരെ അത് അവിടെ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
മൊബൈല്‍ ടവര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടുടമയ്ക്ക് വാടക കമ്ബനി നല്‍കിയിരുന്നില്ല. എന്നാല്‍ നാല് മാസം മുമ്ബ് കമ്ബനി ജീവനക്കാരെന്ന് പറഞ്ഞ് ഒരു സംഘം ടവര്‍ പൊളിച്ചു കൊണ്ട് പോയെന്ന് കെട്ടിട ഉടമ പറയുമ്ബോഴാണ് കമ്ബനി ഇക്കാര്യം അറിയുന്നത്. അങ്ങനെ ഒരു നടപടി ഉണ്ടായിട്ടില്ലെന്നാണ് കമ്ബനിയുടെ വിശദീകരണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ടവര്‍ മോഷ്ടാക്കളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
ആരാണ് ഷാരൂഖ് ഖാന്‍?, അസം മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം
ഗുവാഹത്തി: ആരാണ് ഷാരൂഖ് ഖാന്‍ എന്ന പരാമര്‍ശം രാഷ്ട്രീയ രംഗത്തും സിനിമാ രംഗത്തും ചര്‍ച്ചയായിരിക്കേ, താന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനുമായി സംസാരിച്ചതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
വരാനിരിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രം പത്താനെതിരെയുള്ള പ്രതിഷേധത്തില്‍ ഷാരൂഖ് ഖാന്റെ സിനിമയ്ക്ക് ആവശ്യമായ എല്ലാവിധ സംരക്ഷണവും ഉറപ്പുനല്‍കിയതായും ഹിമന്ത ബിശ്വ ശര്‍മ്മ ട്വിറ്ററില്‍ കുറിച്ചു.
കഴിഞ്ഞദിവസം ചിത്രത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയപ്പോഴാണ്, ആരാണ് ഷാരൂഖ് ഖാന്‍ എന്ന് ഹിമന്ത ബിശ്വ ശര്‍മ്മ ചോദിച്ചത്. ‘എനിക്ക് അയാളെ കുറിച്ച് ഒന്നും അറിയില്ല, പത്താനെ കുറിച്ചും ഒന്നും അറിയില്ല.’ ഷാരൂഖ് ഖാന്‍ ബോളിവുഡ് നടന്‍ ആണ് എന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ‘അസാമീസ് ചിത്രങ്ങളെ കുറിച്ചാണ് ഇവിടത്തെ ജനങ്ങള്‍ ആശങ്കപ്പെടുന്നത്. അല്ലാതെ ബോളിവുഡ് ചിത്രങ്ങളെ കുറിച്ചല്ല’ – ഹിമന്ത ബിശ്വ ശര്‍മ്മയുടെ വാക്കുകള്‍ ഇങ്ങനെ.
ജനുവരി 25നാണ് പത്താന്‍ തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഗുവാഹത്തി തിയറ്ററില്‍ പതിച്ചിരുന്ന പോസ്റ്ററുകള്‍ വലതുപക്ഷ ആക്ടിവിസ്റ്റുകള്‍ കീറി കളഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തന്നെ ഷാരൂഖ് ഖാന്‍ വിളിച്ചിട്ടില്ലെന്നും പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുത്തിയാല്‍ അപ്പോള്‍ നോക്കാമെന്നുമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ പ്രതികരണമാണ് മന്ത്രി ഇന്ന് നടത്തിയത്. ‘ഇന്ന് രാവിലെ രണ്ടുമണിക്ക് എന്നെ ഷാരൂഖ് ഖാന്‍ വിളിച്ചു. ഞങ്ങള്‍ സംസാരിച്ചു. ഗുവാഹത്തിയിലെ സംഭവത്തില്‍ ഷാരൂഖ് ഖാന്‍ ആശങ്ക അറിയിച്ചു. ക്രമസമാധാനം ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. അത് നിര്‍വഹിക്കുമെന്ന് ഷാരൂഖ് ഖാന് ഉറപ്പുനല്‍കി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ സ്വീകരിക്കും. അന്വേഷണവും നടത്തും’ – മന്ത്രിയുടെ ട്വീറ്റിലെ വരികള്‍