Home Featured പ്രകടനപത്രികയില്‍ മേക്കേദാതു പദ്ധതി ഉള്‍പ്പെടുത്തൂ; കര്‍ണാടകയിലെ പാര്‍ട്ടികളോട് ആവശ്യവുമായി എച്ച്‌.ഡി. ദേവ ഗൗഡ

പ്രകടനപത്രികയില്‍ മേക്കേദാതു പദ്ധതി ഉള്‍പ്പെടുത്തൂ; കര്‍ണാടകയിലെ പാര്‍ട്ടികളോട് ആവശ്യവുമായി എച്ച്‌.ഡി. ദേവ ഗൗഡ

by admin

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയില്‍ മേക്കേദാതു പദ്ധതി ഉള്‍പ്പെടുത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിച്ച്‌ മുൻപ്രധാനമന്ത്രിയും ജെ.ഡി(എസ്) അധ്യക്ഷനുമായ എച്ച്‌.ഡി. ദേവ ഗൗഡ തമിഴ്നാട് ഭരണകക്ഷിയായ ഡി.എം.കെ തങ്ങളുടെ പ്രകടനപത്രികയില്‍ മേക്കേദാതു പദ്ധതിയുടെ നിർമാണം തടയുമെന്ന് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് ദേവ ഗൗഡ അഭ്യർഥനയുമായി രംഗത്തെത്തിയത്. കർണാടകയുടെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ പദ്ധതി അനിവാര്യമാണ്. പദ്ധതി തമിഴ്‌നാടിനും സഹായകമാകുമെന്നും ഗൗഡ പറഞ്ഞു. ജെഡിഎസ് പ്രകടനപത്രികയില്‍ മേക്കേദാതു ഉള്‍പ്പെടുത്തും. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇക്കാര്യം പ്രഖ്യാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവിലേക്കുള്ള ജലവിതരണത്തിനായി 9,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് മേക്കേദാതു പദ്ധതി. 2019ല്‍ പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കി കേന്ദ്ര ജല കമ്മീഷനും കാവേരി വാട്ടർ മാനേജ്‌മെൻ്റ് അതോറിറ്റിയ്ക്കും അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group