Home Featured ശിവമോഗയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച മാനേജർ അറസ്റ്റിൽ

ശിവമോഗയിൽ സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച മാനേജർ അറസ്റ്റിൽ

by admin

ബെംഗളൂരു: ശിവമോഗ സാഗറിലെ വനശ്രീ റെസിഡൻഷ്യൻ സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ മാനേജർ അറസ്റ്റിൽ. ശിവമോഗ സ്വദേശി എച്ച്.പി. മഞ്ചപ്പയെയാണ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളിലെ 14-കാരിയായ വിദ്യാർഥിനി മരിച്ച സംഭവത്തിനുശേഷമാണ് ഇയാൾക്കെതിരേ പരാതികൾ ഉയർന്നുവന്നത്. മരിച്ച വിദ്യാർഥിനിയും ലൈംഗികപീഡനത്തിന് ഇരയായിരുന്നതായി ആരോപണമുയർന്നിരുന്നു. തുടർന്ന് രക്ഷിതാക്കൾ ഇയാളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധിച്ചു.

രാത്രിയിൽ ഹോസ്റ്റൽമുറികളിൽ ഇയാൾ എത്തുന്നതായും പുറത്തുപറഞ്ഞാൽ പരീക്ഷയിൽ തോൽപ്പിക്കുമെന്ന്‌ ഭീഷണിപ്പെടുത്തുന്നതായുമാണ്‌ വിദ്യാർഥിനികൾ പരാതിപ്പെട്ടിരുന്നത്. സംഭവത്തിൽ ഇടപെട്ട ജില്ലാ ശിശുക്ഷേമസമിതി മഞ്ചപ്പയ്ക്കെതിരേ നടപടി സ്വീകരിക്കാൻ പോലീസിന്‌ നിർദേശം നൽകി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരുകയാണ് ജില്ലാ പോലീസ് മേധാവി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group