Home Featured പെട്രോളിനും ഡീസലിനും ഒരു രൂപ വരെ സെസ് ചുമത്താന്‍ കര്‍ണാടക സര്‍ക്കാരൊരുങ്ങുന്നു

പെട്രോളിനും ഡീസലിനും ഒരു രൂപ വരെ സെസ് ചുമത്താന്‍ കര്‍ണാടക സര്‍ക്കാരൊരുങ്ങുന്നു

by admin

സംസ്ഥാനത്ത് വില്‍ക്കുന്ന ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും 50 പൈസ മുതല്‍ 1 രൂപ വരെ സെസ് ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎല്‍) കാര്‍ഡ് ഉടമകളായ 1.8 കോടി ആളുകള്‍ക്ക് സാര്‍വത്രിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് പണം കണ്ടെത്താനാണ് സെസ് ചുമത്തുന്ന കാര്യം ആലോചിക്കുന്നത്. നേരത്തെ കേരളവും ഇന്ധനത്തിന് അധിക നികുതി ചുമത്തിയിരുന്നു.

1.8 കോടി ബിപിഎല്‍ കാര്‍ഡ് ഉടമകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. 25 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കുകയാണ് ലക്ഷ്യം. നിലവില്‍, വെറും 50 പൈസ മുതല്‍ 1 രൂപ വരെ വര്‍ദ്ധിപ്പിച്ചാല്‍ അത് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ലാഡ് പറഞ്ഞു. അപകടത്തിനും ആരോഗ്യ പരിരക്ഷയ്ക്കുമായി 25 ലക്ഷം രൂപയുടെ കവറേജാണ് സര്‍ക്കാര്‍ വാ?ഗ്ദാനം ചെയ്യുന്നത്. പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം 1,200 കോടി മുതല്‍ 1,500 കോടി രൂപ വരെ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിവാദപരസ്യം; ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനും നോട്ടീസയച്ച്‌ കേന്ദ്രം

അലഹബാദ്: പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ബോളിവുഡ് നടന്മാരായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍. കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ അലഹബാദ് കോടതിയുടെ ലഖ്നൗ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. അതേ സമയം ഇതേ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ തല്‍ക്ഷണ ഹര്‍ജി തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ വ്യക്തമാക്കി.

അഭിനേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്ബനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണെന്നായിരുന്നു ഹര്‍ജിക്കാരൻ ഉന്നയിച്ച വാദം.

You may also like

error: Content is protected !!
Join Our WhatsApp Group