ബെംഗളുരു: കര്‍ണാടകയില്‍ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സര്‍ക്കാര്‍. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാൻ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
മദ്യവില്പനയില് നിന്നുള്ള വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്ബത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍ക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തിയിരുന്നു.
ക്ഷേമപദ്ധതികള്‍ക്കായി പ്രതിവര്‍ഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബിയറിന് 10 ശതമാനം അധിക എക്സൈസ് നികുതിയും ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയുമാണ് ചുമത്തിയിരിക്കുന്നത്.
ബിയര്‍ പ്രേമികളുടെ ഹബ്ബായ ബെംഗളുരുവില്‍ ബിയര്‍ വര്‍ധന സാരമായി വില്പനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മദ്യ ഉല്പാദന കമ്ബനികളുള്ളത്. എന്നാല്‍ അധിക നികുതി വന്നാല്‍പ്പോലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കര്‍ണാടക മദ്യവില കുറവായിരിക്കുമെന്നാണ് വില വര്‍ധനവിനേക്കുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്.