ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂരിൽ കുരങ്ങുകളെ ചാക്കിനകത്താക്കി വഴി അരികിൽ കൊന്നു തള്ളിയ സംഭവത്തിൽ 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബേലൂരിന് സമീപത്തുള്ള ഗ്രാമങ്ങളിലെ ആൾക്കാരാണ് പിടിയിലായത്.
കാർഷിക വിളകൾ നശിപ്പിക്കുന്നതിനാലാണ് ഇവർ ഇത്തരമൊരു ക്രൂരകൃത്വത്തിന് മുതിർന്നതെന്നാണ് വിവരം. കുരങ്ങുകൾക്ക് ഭക്ഷണം നൽകി വരുന്ന ദമ്പതികളാണ് വിഷം നൽകിയതെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു.
ബാനവാരയിലെ കുരങ്ങു പിടിത്തക്കാരായ രാമു, ഇയാളുടെ ഭാര്യ യശോധ, കുരങ്ങുകളെ പിടിക്കാൻ ഇവർക്ക് നിർദേശം നൽകിയ മാഞ്ച, രുദ്രേഷ് എന്നിവരാണ് പിടിയിലായത്. കുരങ്ങുകളെ പിടികൂടി കാട്ടിൽ വിടാനായിരുന്നു ഇവർ ഉദ്ദേശിച്ചത്.
കൂടുതൽ കുരങ്ങുകളെ ചാക്കിനകത്താക്കിയതിനാൽ ഇവ ശ്വാസം മുട്ടി ചാവുകയായിരുന്നെന്ന് ഹാസൻ ഡെപ്യൂട്ടി കമീഷണർ ആർ.ഗിരീഷ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ബേലൂർ-സകേഷ്പുര പാതയോരത്താണ് 20 ഓളം ചാക്കുകളിലായി 38 കുരങ്ങുകളെ ച നിലയിൽ കണ്ടെത്തിയത്.
വനം വകുപ്പും പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.