Home Featured ‘ചിക്കന്‍’ എന്ന വാക്കില്‍ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഹൈകോടതി

‘ചിക്കന്‍’ എന്ന വാക്കില്‍ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഹൈകോടതി

by admin

ന്യൂഡെല്‍ഹി:അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന് (KFC) ‘ചിക്കന്‍’ എന്ന വാക്കില്‍ പ്രത്യേക അവകാശങ്ങളൊന്നും അവകാശപ്പെടാനാവില്ലെന്ന് ഡെല്‍ഹി ഹൈകോടതി.

‘ചിക്കന്‍ സിംഗര്‍’ എന്ന വാക്ക് വ്യാപാരമുദ്രയായി രജിസ്റ്റര്‍ ചെയ്യാന്‍ വ്യാപാരമുദ്രകളുടെ സീനിയര്‍ എക്സാമിനര്‍ വിസമ്മതിച്ചതിനെതിരെ കെഎഫ്സി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് സഞ്ജീവ് നരുലയുടെ ബെഞ്ചിന്റെ ഈ നിരീക്ഷണം.

ഉത്തരവ് റദ്ദാക്കിയ കോടതി, ചിക്കന്‍ സിംഗര്‍ എന്ന വ്യാപാരമുദ്രക്കായുള്ള രജിസ്ട്രേഷന്‍ അപേക്ഷ മൂന്ന് മാസത്തിനുള്ളില്‍ പരിഗണിക്കാനും രജിസ്ട്രേഷനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ തീരുമാനം അറിയിക്കാനും ട്രേഡ്മാര്‍ക്ക് രജിസ്ട്രിയോട് നിര്‍ദേശിച്ചു. ‘ചിക്കന്‍’ എന്ന വാക്കില്‍ കെഎഫ്‌സിക്ക് പ്രത്യേക അവകാശങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അപേക്ഷയില്‍ ‘ചിക്കന്‍’, ‘സിംഗര്‍’ എന്നീ രണ്ട് വാക്കുകള്‍ അടങ്ങിയിട്ടുണ്ടെന്നും അവ ഒരുമിച്ച്‌ ഉപയോഗിക്കുന്നതിന്, നല്‍കുന്ന വസ്തുവുമായോ സേവനങ്ങളുമായോ തല്‍ക്ഷണം ബന്ധമില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ‘തല്‍ക്ഷണ ബന്ധമുണ്ടാക്കുന്നതല്ലെന്നും’ കോടതി നിരീക്ഷിച്ചു. എന്നിരുന്നാലും, കെഎഫ്‌സി ‘സിംഗര്‍’, ‘പനീര്‍ സിംഗര്‍’ എന്നീ പദങ്ങളുടെ രജിസ്ട്രേഷന്‍ കൈവശം വച്ചിട്ടുണ്ടെന്നും ‘ചിക്കന്‍ സിംഗര്‍’ എന്നതിന്റെ രജിസ്ട്രേഷന്‍ നിരസിച്ചത് ‘ചിക്കന്‍’ എന്ന വാക്ക് ഉപയോഗിച്ചതിനെ അടിസ്ഥാനമാക്കിയാണെന്നും കോടതി നിരീക്ഷിച്ചു.

തമിഴ്നാടിനെ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ഇഷ്ട കേന്ദ്രമാക്കാന്‍ പദ്ധതിയുമായി സ്റ്റാലിന്‍

ചെന്നൈ : ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വാഹന നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നതിനും പുതിയ നയങ്ങളുമായി തമിഴ്നാട് സര്‍ക്കാര്‍.

പദ്ധതി പ്രകാരം 50,000 കോടി രൂപയുടെ നിക്ഷേപവും 1.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളുടെ ദക്ഷിണേഷ്യയിലെ ഇഷ്ട കേന്ദ്രമാക്കി തമിഴ്നാടിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള നയരേഖ ചൊവ്വാഴ്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പുറത്തിറക്കി. അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ വരുന്ന നയരേഖ അനുസരിച്ച്‌, ഇലക്‌ട്രിക് വാഹന നിര്‍മ്മാണ പ്ലാന്‍റ് ആരംഭിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭിക്കും.

ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതി ഇളവ് 2025 ഡിസംബര്‍ 31 വരെ തുടരും. ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നവര്‍ക്ക് സബ്സിഡിയും നല്‍കും. മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുകയും ചെയ്യും.

You may also like

error: Content is protected !!
Join Our WhatsApp Group