മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാല്‍-തരുണ്‍ മൂർത്തി ടീമിന്റെ ‘തുടരും’.മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകഴിഞ്ഞു. ഏപ്രില്‍ 25 ന് എത്തിയ സിനിമ ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. കേരളത്തിലെ തിയേറ്ററുകള്‍ക്കൊപ്പം അഞ്ചാം വാരാന്ത്യത്തിലെ ഒക്കുപ്പന്‍സിയില്‍ ഞെട്ടിക്കുന്നത് ബെംഗളൂരുവിലെ തിയറ്ററുകള്‍ ആണ്.30-ാം ദിനമായ ഇന്നലെ ബെംഗളൂരുവില്‍ തുടരും സിനിമയ്ക്ക് ഹൗസ്‍ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു. വരും ദിവസത്തെ ഷോകളില്‍ പലതും ഫാസ്റ്റ് ഫില്ലിംഗ് ആണ്.
ഇത് ഷോ ആരംഭിക്കുന്ന സമയത്തേക്ക് ഹൗസ്‍ഫുള്‍ ആകാനും സാധ്യത ഏറെയാണ്. നിരവധി സിനിമകള്‍ തിയേറ്ററുകളില്‍ ഇതിനോടകം വന്നു പോയിട്ടും തുടരും സിനിമയുടെ സ്വീകാര്യത ഒട്ടും കുറഞ്ഞിട്ടില്ല എന്ന് കാണിക്കുന്നതാണ് ഈ റിപ്പോർട്ടുകള്‍.അതേസമയം, ചിത്രം കേരളത്തില്‍ നിന്ന് ഇതുവരെ 114 കോടി നേടിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസില്‍, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുല്‍ ദാസ് എന്നിവരാണ്.
കാൻസര്‍ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുമ്ബോള്‍ കമല്‍ഹാസൻ വിളിച്ചു, എന്റെ അച്ഛൻ സംസാരിക്കുന്നതുപോലെ തോന്നി’
താൻ കമല്‍ഹാസന്റെ വലിയ ആരാധകനാണെന്ന് കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ. കമല്‍ ഹാസൻ-മണിരത്നം ടീം വർഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്ന തഗ് ലൈഫ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശിവരാജ്കുമാർ.ചെന്നൈയിലെ സായി റാം എഞ്ചിനിയറിംഗ് കോളേജില്‍ വെച്ചുനടന്ന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. കമല്‍ഹാസനുവേണ്ടി ഒരു തമിഴ് ഗാനം മനോഹരമായി അവതരിപ്പിക്കുകയും ചെയ്തു കന്നഡ സൂപ്പർതാരം.
കമല്‍ഹാസനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ശിവരാജ്കുമാർ താൻ എത്ര വലിയ ആരാധകനാണെന്ന് വ്യക്തമാക്കിയത്. കമല്‍ഹാസന്റെ പുഞ്ചിരിയും കണ്ണുകളും വ്യക്തിത്വവും എല്ലാം ഇഷ്ടമാണെന്ന് ശിവരാജ്കുമാർ പറഞ്ഞു. താൻ എപ്പോഴും കമല്‍ഹാസന്റെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുമായിരുന്നുവെന്നും ശിവരാജ്കുമാർ ചൂണ്ടിക്കാട്ടി.ബെംഗളൂരുവിലെ തന്റെ വീട്ടില്‍ കമല്‍ഹാസൻ സന്ദർശനം നടത്തിയതിനെക്കുറിച്ച് ഒരു ഓർമയും ശിവരാജ്കുമാർ പങ്കുവെച്ചു.
“ബെംഗളൂരുവിലെ ഞങ്ങളുടെ വീട്ടില്‍ വെച്ച് അദ്ദേഹം എന്റെ വീട്ടില്‍ വന്നതും എന്റെ അച്ഛൻ ഡോ. രാജ്കുമാറിനോട് സംസാരിച്ചതും ഞാൻ ഓർക്കുന്നു. അന്ന് ഞാനാരാണെന്ന് അദ്ദേഹം എന്റെ അച്ഛനോട് ചോദിച്ചു. അച്ഛൻ എന്നെ പരിചയപ്പെടുത്തി, ഞാനൊരു കെട്ടിപ്പിടിത്തം ചോദിച്ചു. ഞാൻ മൂന്ന് ദിവസത്തേക്ക് കുളിച്ചില്ല. ആ അനുഭവം എനിക്ക് വേണമായിരുന്നു, അദ്ദേഹത്തിന്റെ ഗന്ധം തങ്ങിനില്‍ക്കാൻ. ഞാനങ്ങനെയൊരു ആരാധകനാണ്.കമല്‍ സാറിന്റെ സിനിമകളുടെ നിലവാരത്തെക്കുറിച്ച് ഞാൻ പലരുമായും വഴക്കിട്ടിട്ടുണ്ട്.
സിനിമകളെക്കുറിച്ച് അവർ മോശം അഭിപ്രായം പറഞ്ഞാലും ഞാൻ നല്ല കാര്യങ്ങള്‍ മാത്രമേ പറയുമായിരുന്നുള്ളൂ,” ശിവരാജ്കുമാർ പറഞ്ഞു.യുഎസില്‍ വെച്ച് കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം കമല്‍ഹാസൻ തന്നെ വിളിച്ചതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. “ഞാനിപ്പോഴും ഓർക്കുന്നു, 2024 ഡിസംബറില്‍ ഞാൻ മിയാമിയിലായിരുന്നു, അവിടെ വെച്ചാണ് എനിക്ക് ശസ്ത്രക്രിയ നടന്നത്. കമല്‍ സാർ ആ സമയം ചിക്കാഗോയിലായിരുന്നു. അവിടെനിന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. നിങ്ങളോട് സംസാരിച്ചതിന് ശേഷം ഞാൻ കരഞ്ഞുപോയി. എനിക്കൊരിക്കലും ആ നിമിഷം മറക്കാൻ കഴിയില്ല. എന്റെ അച്ഛനാണ് എന്നോട് സംസാരിക്കുന്നതെന്ന് എനിക്ക് തോന്നി. ” അദ്ദേഹം വിശദീകരിച്ചു.പ്രസംഗം അവസാനിപ്പിക്കുമ്ബോള്‍, ‘ഇളമൈ ഊഞ്ചല്‍ ആടുകിറത്’ എന്ന സിനിമയിലെ കമല്‍ ഹാസന്റെ പ്രശസ്തമായ ‘ഒരേ നാള്‍ ഉനൈ നാൻ എന്ന ഗാനത്തിലെ ഏതാനും വരികളും നിന്ന് ശിവരാജ്കുമാർ ആലപിച്ചു.