കോഴിക്കോട് നിന്ന് ആദ്യ സര്‍വീസ് ആരംഭിച്ച നവകേരള ബസിന്റെ വാതിലിന് തകരാര്‍. യാത്ര തുടങ്ങി അല്പസമയത്തിനകം നവകേരള ബസ്സിന്റെ വാതില്‍ കേടായി. വാതില്‍ തനിയെ തുറന്നുവരികയായിരുന്നു. വാതില്‍ താല്‍ക്കാലികമായി കെട്ടിവെച്ചാണ് യാത്ര തുടരുന്നത്.
കോഴിക്കോട് ബെംഗളൂരു റൂട്ടിലാണ് ‘നവകേരള ബസ്’ സര്‍വീസ് നടത്തുന്നത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര സമയം ക്രമീകരിച്ചിരിക്കുന്നത്. താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് ബസ് സര്‍വീസ് നടത്തുന്നത്.