ബെംഗളൂരു: ക്രിസ്മസ് – പുതുവർഷ ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവലുകൾക്ക് തുടക്കാമയി.മഞ്ഞിലൂടെ റോയിൻഡിയറിൻ്റെ അകമ്പടിയോടെ സമ്മാനപ്പെട്ടികളുമായി എത്തുന്ന സാന്താക്ലോസും മാനംമുട്ടെ ഉയരമുളള ക്രിസ്മസ് ട്രീയും വിവിധ നിറങ്ങളിലും രൂപത്തിലുമുളള ദീപാലങ്കാരങ്ങളും ഒരുക്കിയാണ് മാളുകൾ ശൈത്യകാല ഷോപ്പിങ് ഫെസ്റ്റിലേക്ക് ആളുകളെ ആകർഷിക്കുന്നത്.കാരൾ ഗാന മത്സരങ്ങൾ, ഡി.ജെ. പാർട്ടികൾ, കുട്ടികൾക്ക് സാന്താമത്സരം, ഭക്ഷ്യമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിന്റർ കാർണിവൽ എന്ന പേരിൽ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ എന്നിവയുടെ വിലക്കിഴിവ് മേളകളും സജീവം.
ക്രിസ്മസ് – പുതുവർഷ ആഘോഷങ്ങൾക്ക് ഒരുങ്ങി നഗരം;മാളുകളിൽ ശൈത്യകാല ഷോപ്പിങ് ഫെസ്റ്റിവിന് തുടക്കം;
previous post