Home Featured ഔറംഗബാദ് ഇനി ‘സംബാജി നഗര്‍’, ഒസ്മനാബാദ് ‘ധാരാശിവ്’; പേരുമാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രം

ഔറംഗബാദ് ഇനി ‘സംബാജി നഗര്‍’, ഒസ്മനാബാദ് ‘ധാരാശിവ്’; പേരുമാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രം

by admin

മഹാരാഷ്ട്രയിലെ ഒസ്മനാബാദിന്റെയും ഔറംഗബാദിന്റെയും പേര് മാറ്റാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. ഔറംഗബാദിന്റെ പേര് ഇനി ഛത്രപതി സംഭാജിനഗര്‍ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നുമാണ് അറിയപ്പെടുക.സംസ്ഥാന ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി പത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും പേര് മാറ്റാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ഇരുവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് പതിറ്റാണ്ടായി ശിവസേന ഉയര്‍ത്തിവരുന്ന ആവശ്യമാണ് ഔറംഗബാദിന്റെയും ഒസ്മനാബാദിന്റെയും പേരുമാറ്റം.
ഇരുനഗരങ്ങളുടെയും പേര് മാറ്റണമെന്നത് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ അവസാന മന്ത്രിസഭാ തീരുമാനമായിരുന്നു. രാജിവയ്ക്കുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പ് ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനത്തിന് അംഗീകാരം ലഭിച്ചത്.

512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് ലഭിച്ചത് വെറും രണ്ട് രൂപ !


512 കിലോ ഉള്ളി വിറ്റപ്പോള്‍ കര്‍ഷകന് ലഭിച്ചത് വെറും രണ്ട് രൂപ. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ രാജേന്ദ്ര തുക്കാറാം ചവാന്‍ എന്ന കര്‍ഷകനാണ് ഈ അനുഭവം.

70 കിലോമീറ്റര്‍ സഞ്ചരിച്ചാണ് രാജേന്ദ്ര എത്തി 58 കാരനായ കര്‍ഷകന്‍ സോളാപൂര്‍ കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍(എപിഎംസി) എത്തി ഉളളി വിറ്റത്. കിലോയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് കര്‍ഷകന്‍ ഉളളി വിറ്റത്.
എന്നാല്‍ എല്ലാ ചിലവുകള്‍ക്കും ശേഷം 2.49 രൂപ മാത്രമായിരുന്നു ഉളളിക്ക് ലഭിച്ച വില. കൂടാതെ പോസ്റ്റ്‌ഡേറ്റഡ് ചെക്ക് ആയാണ് കര്‍ഷകന് തുക ലഭിച്ചത്. ചരക്ക് കൂലി, കയറ്റിറക്ക് കൂലി തുടങ്ങിയവ എല്ലാം കിഴിച്ച ശേഷമാണ് 2 രൂപ 49 പൈസ ബാക്കി വന്നത്. അതില്‍ 49 പൈസ വെട്ടിക്കുറച്ച്‌ രണ്ട് രൂപ അദ്ദേഹത്തിന് നല്‍കി. ചെക്കായി നല്‍കിയ തുക മാറി കയ്യില്‍ കിട്ടണമെങ്കില്‍ 15 ദിവസം വേണ്ടിവരികയും ചെയ്യും.

ഉള്ളിക്ക് കിലോയ്ക്ക് ഒരു രൂപ കിട്ടി. 512 രൂപയില്‍ നിന്ന് 509.50 രൂപ ചരക്ക് കൂലി, കയറ്റിറക്ക് കൂലി എന്നിവയായി വ്യാപാരി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 20 രൂപയായിരുന്നു. വിത്ത്, വളം, കീടനാശിനി എന്നിവയുടെ വില കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഇരട്ടിയായി. ഇത്തവണ 500 കിലോ ഉള്ളി വിളയിക്കാന്‍ 40,000 രൂപയാണ് ചെലവായത്,’ കര്‍ഷകന്‍ പറഞ്ഞു.
ഉള്ളിയുടെ ഗുണമേന്മ നോക്കിയാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറയുന്നു ‘ലേലത്തിന് കൊണ്ടുവന്ന ഉള്ളി ഗുണനിലവാരം കുറഞ്ഞതായിരുന്നു. നേരത്തെ കിലോയ്ക്ക് 18 രൂപയ്ക്ക് വിറ്റ ഉയര്‍ന്ന ഗുണമേന്മയുള്ള ഉള്ളി ചവാന്‍ കൊണ്ടുവന്നിട്ടുണ്ട്. നസീര്‍ ഖലീഫ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group