ബെംഗളൂരു: ബെംഗളൂരുവിൽ തീവണ്ടിയിലെ മാലിന്യക്കൊട്ട യിൽ നവജാതശിശുവിൻ്റെ മൃ തദേഹം കണ്ടെത്തി.ഭുവനേശ്വറിൽനിന്ന് ബുധനാഴ്ച യെലഹങ്ക റെയിൽവേ സ്റ്റേഷനിലെത്തിയ പ്രശാന്തി എക്സ്പ്രസ് തീവണ്ടിയിലാണ് മൃതദേഹം കണ്ടത്.
വ്യാഴാഴ്ച രാവിലെ യാത്രക്കാരാണ് മാലിന്യപ്പെട്ടിയിൽ വെള്ള ത്തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി യത്. വൈദ്യപരിശോധനയ്ക്ക് ശേഷം, നാല് മണിക്കൂർ മുമ്പ് മാത്രമാണ് കുഞ്ഞ് ജനിച്ചതെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
യശ്വന്തപുര റെയിൽവേ പോലീസ് കേസെടുത്ത് അന്വേ ഷണം ആരംഭിച്ചു.തീവണ്ടിയിൽവെച്ച് ജനിച്ച കുഞ്ഞിനെ മാലിന്യപ്പെട്ടിയിൽ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.