ബിഗ് ബോസ് മലയാളം സീസണ്‍ 7 ആവേശകരമായ 12-ാം വാരത്തിലൂടെ മുന്നേറുമ്ബോള്‍ മത്സരാവേശത്തിലാണ് ഹൗസും മത്സരാര്‍ഥികളും.ടോപ്പ് 5 ലേക്ക് കൂട്ടത്തില്‍ ഒരാള്‍ക്ക് നേരിട്ട് പ്രവേശനത്തിന് വഴിയൊരുക്കുന്ന ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് ഈ ആഴ്ചത്തെ ഹൈലൈറ്റ്. അതിനാല്‍ത്തന്നെ ഈ സീസണില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ മത്സരാവേശത്തിലുമാണ് ഹൗസ്. ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളിലെ നാലാമത്തെ ടാസ്ക് ആണ് ഇന്ന് ബിഗ് ബോസ് നല്‍കിയത്. പ്രയാസകരമായ മത്സരത്തില്‍ ഗംഭീര പോരാട്ടമാണ് പോയിന്‍റ് ടേബിളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന മത്സരാര്‍ഥികള്‍ നല്‍കിയത്.
പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്താനും കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്.ആക്റ്റിവിറ്റി ഏരിയയില്‍ ആയിരുന്നു ഇന്നത്തെ ടാസ്ക്. 9 പേര്‍ക്കും നില്‍ക്കാനുള്ള പോഡിയങ്ങള്‍ ബിഗ് ബോസ് തയ്യാറാക്കിയിരുന്നു. ഓരോന്നിനും മുകളിലായി ഒരു കൈ ഉയര്‍ത്തിയാല്‍ തൊടാവുന്ന രീതിയില്‍ ഒരു പ്ലാറ്റ്ഫോമും മുകളില്‍ നിന്ന് കെട്ടിനിര്‍ത്തിയ രീതിയില്‍ തയ്യാറാക്കിയിരുന്നു. അതിലെ ഒരു വിടവ് തുറക്കാനുള്ള താക്കോല്‍ കണ്ടെത്തുകയാണ് മത്സരാര്‍ഥികള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത്.
താക്കോല്‍ ഇട്ടാല്‍ തുറന്നുവരുന്ന ഭാഗത്ത് ഒരു കൈ ഉപയോഗിച്ച് തടസം സൃഷ്ടിക്കുകയാണ് വേണ്ടിയിരുന്നത്. കൈ മാറ്റിയാല്‍ അതില്‍ നിറച്ചിരിക്കുന്ന പൊടി ദേഹത്തേക്ക് വീഴുകയും അയാള്‍ പുറത്താവുകയും ചെയ്യും. പുറത്തായ മത്സരാര്‍ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്ന സോഫ്റ്റ് ബോള്‍ ഉപയോഗിച്ച് മത്സരം തുടരുന്ന മത്സരാര്‍ഥികളെ എറിഞ്ഞ് തടസം സൃഷ്ടിക്കാന്‍ സാധിക്കുമായിരുന്നു.മത്സരത്തില്‍ ആദ്യം പുറത്തായത് ഷാനവാസ് ആണ്. ഷാനവാസിന് ഒരു പോയിന്‍റ് ലഭിച്ചു.
രണ്ടാമത് അനീഷും മൂന്നാമത് നെവിനും നാലാമത് സാബുമാനും അഞ്ചാമത് ആദിലയും ആറാമത് അക്ബറും പുറത്തായി. അത്രയും പോയിന്‍റുകളും ഓരോരുത്തര്‍ക്കും ലഭിച്ചു. നൂറയും ആര്യനും തമ്മിലായിരുന്നു ഏറ്റവും കൂടുതല്‍ പോയിന്‍റിനുവേണ്ടിയുള്ള അന്തിമ പോരാട്ടം. അതില്‍ ആര്യനാണ് ജയിച്ചത്. അങ്ങനെ ആര്യന് 9 പോയിന്‍റുകളും നൂറയ്ക്ക് 8 പോയിന്‍റുകളും ലഭിച്ചു. എന്നാല്‍ ടിക്കറ്റ് ടു ഫിനാലെയില്‍ നാല് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ പോയിന്‍റ് ടേബിളില്‍ ആര്യനേക്കാള്‍ ഒരു പോയിന്‍റ് മുന്നില്‍ നൂറയാണ്. ടിക്കറ്റ് ടു ഫിനാലെയില്‍ 4 മത്സരങ്ങള്‍ പിന്നിട്ടപ്പോഴുള്ള പോയിന്‍റ് നില ഇങ്ങനെ..1. നൂറ- 302. ആര്യന്‍- 293. അക്ബര്‍- 234. നെവിന്‍- 215. സാബുമാന്‍- 196. അനുമോള്‍- 197. ആദില- 168. ഷാനവാസ്- 139. അനീഷ്- 11

 
