Home കേരളം ശബരിമല ദേവസ്വം ബോര്‍ഡ് മെസ്സിലെ അപാകതകള്‍ പരിഹരിയ്ക്കാൻ അധികൃതര്‍ ഉടനടി നടപടി സ്ഥീകരിയ്ക്കണം ;

ശബരിമല ദേവസ്വം ബോര്‍ഡ് മെസ്സിലെ അപാകതകള്‍ പരിഹരിയ്ക്കാൻ അധികൃതര്‍ ഉടനടി നടപടി സ്ഥീകരിയ്ക്കണം ;

by admin

ശബരിമല ദേവസ്വം ബോർഡ് മെസ്സിലെ അപാകതകള്‍ പരിഹരിയ്ക്കാൻ അധികൃതർ ഉടനടി നടപടി സ്ഥീകരിയ്ക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് സംഘ് ആവശ്യപ്പെട്ടു .സ്റ്റാഫ് കോർട്ടേഴ്സും ഡ്യൂട്ടി പോയിറ്റുo മെസ്സും തമ്മില്‍ വളരെ അധികം ദൂരത്തായതിനാല്‍ പലർക്കും യഥാസമയം മെസ്സില്‍ എത്തുക ദുഷ്കരമാണ്. വൈകി എത്തുന്നവർക്ക് ഭക്ഷണം കിട്ടാതെ സ്വകാര്യ ഹോട്ടലുകളാണാശ്രയം. വേണ്ടത്ര ജീവനക്കാരുടെ അഭാവം മെസിന്റെ പ്രവർത്തനത്തെതന്നെ അവതാളത്തിലാക്കി.ഭക്ഷണം ഗുണനിലവാരമുള്ള താകണം. കടുത്ത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ അസുഖങ്ങളുമായി ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാർ വളരെയേറെ ക്ലേശിക്കുകയാണ്. ദേവസ്വം ജീവനക്കാരുടെ ആത്മാഭിമാനത്തിന് ക്ഷതം ഉണ്ടാകുന്ന നടപടികളില്‍ നിന്ന് അധികൃതർ ഒഴിഞ്ഞ് നില്‍ക്കണം. ദേവസ്വം ജീവനക്കാരുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാകണം ദേവസ്വം ദേവസ്വം ജീവനക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ സത്വരമായ നടപടി സ്വീകരിക്കണമെന്ന് ദേവസ്വം എംപ്ലോയീസ് സംഘം സംസ്ഥാന അധ്യക്ഷൻ ടി.രാഖേഷ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ആർ. പുഷ്പ രാജൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു

You may also like

error: Content is protected !!
Join Our WhatsApp Group