ബെംഗളൂരു: ബെംഗളൂരുവില്‍ എയര്‍ഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. 28കാരിയായ അര്‍ച്ചനാ ധിമാനെയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നാണ് ഇവര്‍ വീണതെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലെ ഇടനാഴിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നുവെന്ന് പുരുഷ സുഹൃത്ത് ആദേശ് (26) പൊലീസിനോട് പറഞ്ഞു.
ആദേശിനെ കാണാനായി ഇവര്‍ ദുബൈയില്‍ നിന്നെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. കാസര്‍കോട് സ്വദേശിയാണ് ആദേശെന്ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. അര്‍ച്ചന വീഴുന്ന സമയം താന്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നതായി യുവാവ് പറഞ്ഞു. അര്‍ച്ചന ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്ബോള്‍ അബദ്ധത്തില്‍ കാല് വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ആദേശ് കെട്ടിടത്തില്‍ നിന്ന് പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് താഴെ വീണ വിവരം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
മൃതദേഹം ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. കുടുംബത്തെ വിവരം അറിയിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അര്‍ച്ചന അബദ്ധത്തില്‍ വീണതാണോ താഴേക്ക് ചാടിയതാണോ അതോ തള്ളിയിട്ടതാണോ എന്നത് പൊലീസ് അന്വേഷിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നതായി വ്യക്തമായെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. അര്‍ച്ചനയുടെ മാതാപിതാക്കള്‍ എത്തി പരാതി നല്കിയ ശേഷമായിരിക്കു കൂടുതല്‍ നടപടികള്‍ സ്വീകരിക്കുക.
ഹിമാചല്‍ പ്രദേശ് സ്വദേശിയായ അര്‍ച്ചന, ദുബായ് ആസ്ഥാനമായുള്ള എയര്‍ലൈനിലെ ജീവനക്കാരിയാണ്. ഡേറ്റിംഗ് ആപ്പ് വഴിയാണ് ആദേശിനെ പരിചയപ്പെട്ടത്. കഴിഞ്ഞ എട്ട് മാസമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. അര്‍ച്ചന ഇടയ്ക്കിടെ ബെംഗളൂരു സന്ദര്‍ശിക്കുകയും ആദേശിനൊപ്പം താമസിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച ബംഗളൂരുവില്‍ എത്തിയ അര്‍ച്ചന ആദേശിനൊപ്പമാണ് താമസിച്ചതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബാംഗ്ലൂരിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ഓര്‍ഡര്‍ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു ആദേശ്.
‘പണിതീരാത്ത എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു’; കര്‍ണാടകയില്‍ പ്രധാനമന്ത്രിക്ക് എതിരെ പ്രതിഷേധം
ബെംഗളൂരു: കര്‍ണാടകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ പ്രതിഷേധം. നിര്‍മ്മാണം തീരാത്ത എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയെന്ന് ആരോപിച്ച് കന്നഡ സംഘടനകളാണ് പ്രതിഷേധം നടത്തിത്.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി പണി തീരാത്ത എക്സ്പ്രസ് വേയുടെ ഉദ്ഘാടനം നടത്തിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. അണ്ടര്‍ പാസുകളും സര്‍വീസ് റോഡുകളും മോശം അവസ്ഥയിലാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.
ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിച്ചു. മാണ്ഡ്യയിലെ ഗെജ്ജാലഗെരെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തത്. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ യുവാക്കള്‍ അഭിമാനകൊള്ളുന്നു. എക്സ്പ്രസ് വേ സമൃദ്ധിയുടെയും വികസനത്തിന്റെയും പാത തുറക്കുമെന്നും മോദി പറഞ്ഞു. പത്ത് വരിപാത യാഥാര്‍ഥ്യമായതോടെ ഇനി ബെംഗളൂരുവില്‍ നിന്നു മൈസൂരുവിലേക്ക് വെറും ഒരു മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
8172 കോടി രൂപ ചിലവഴിച്ചാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പത്ത് വരി പാത നിര്‍മിച്ചിരിക്കുന്നത്.പ്രധാന ഗതാഗതത്തിനായി ഇരുവശത്തേക്കും ആറു വരി പാതയും വശങ്ങളില് രണ്ട് വരി വീതം സര്‍വീസ് റോഡും ഉള്‍പ്പട്ടതാണ് പാത. നിലവില്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരു വരെ മൂന്ന് മണിക്കൂറാണ് യാത്ര. പുതിയ പാത വരുന്നതോടെ ബെംഗളൂരുവില്‍ നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂര്‍ വരെ കുറയും.
അതേസമയം ഓട്ടോറിക്ഷ, ഇരുചക്ര വാഹനങ്ങള്‍, കുറഞ്ഞ വേഗമുള്ള വാഹനങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ പാതയിലൂടെ അനുമതിയുണ്ടാകില്ല. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച പാതയില്‍ ടോള്‍ പിരിവ് 14നു ശേഷം ആരംഭിക്കും. ഉദ്ഘാടനത്തിന് ശേഷം നടന്ന പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്.