Home ചെന്നൈ തമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ

തമിഴ്നാട് രാജ്ഭവൻ ഗേറ്റിന് നേരെ പെട്രോൾ ബോംബെറിഞ്ഞ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ

by admin

ചെന്നൈ : ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന് നേരെ പെട്രോൾ ബോംബ് ആക്രമണം നടത്തിയ കേസിൽ ‘കറുക്ക’ വിനോദ് എന്ന വിനോദിന് തി പത്ത് വർഷത്തെ കഠിന തടവ് ശിക്ഷ വിധിച്ചു. 5,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.ചെന്നൈയിലെ പൂനമല്ലിയിലുള്ള പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (എൻ‌ഐ‌എ) കോടതിയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.2023 ഒക്ടോബർ 25 ന് വിനോദ് സമുച്ചയത്തിന്റെ ഗേറ്റ്-1 ൽ രണ്ട് പെട്രോൾ ബോംബുകൾ എറിഞ്ഞ് സ്ഫോടനം നടത്തുകയും സർക്കാർ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ശിക്ഷ.

ഗവർണറും മറ്റ് വിശിഷ്ട വ്യക്തികളും പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്ന ഗേറ്റാണിത്. പ്രതി കറുക്ക വിനോദിന് എതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും കുറ്റകൃത്യം തെളിഞ്ഞതായും കോടതി വ്യക്തമാക്കി.സംഭവം നടന്നയുടനെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിയായ വിനോദിനെ പിടികൂടിയിരുന്നു. പൊട്ടാത്ത രണ്ട് പെട്രോൾ ബോംബുകൾ കൂടി കണ്ടെടുത്തു. കേസ് പിന്നീട് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി. 2024 ജനുവരിയിൽ പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി 680 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. ഗവർണറുടെ സുരക്ഷയ്‌ക്ക് വെല്ലുവിളി ഉയർത്താനും അരാജകത്വം സൃഷ്ടിക്കാനും പ്രതി മനപ്പൂർവ്വം നടത്തിയ ശ്രമമാണെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി.പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും നിരവധി തെളിവുകൾ സമർപ്പിക്കുകയും ചെയ്ത വിചാരണയ്‌ക്ക് ശേഷം, പ്രതിഭാഗം എതിർ സാക്ഷികളെ ഹാജരാക്കിയില്ല. ഭരണഘടനാ അധികാരിയെ ആക്രമിച്ചത്, സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി കുറ്റങ്ങളിൽ വിനോദിനെ പ്രത്യേക ജഡ്ജി മലർവിഴി കുറ്റക്കാരനാണെന്ന് കണ്ടെത്തി.

You may also like

error: Content is protected !!
Join Our WhatsApp Group