കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് കാര്യമായി പരിക്ക് ഏറ്റിട്ടില്ലെന്നാണ് വിവരം.നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. താമരശേരി ചുരത്തിന്റെ ഒന്നാം വളവില്‍ നിന്നും നിയന്ത്രണം വിട്ട് കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പുലര്‍ച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്സും സംഭവം അറിഞ്ഞ ഉടനെ തന്നെ സ്ഥലത്തെത്തി. തുടര്‍ന്ന് മൂവരെയും താഴ്ചയില്‍ നിന്ന് പുറത്തെത്തിക്കുകയായിരുന്നു.