Home Featured വീണ്ടും തകര്‍ക്കാന്‍ മണവാളന്‍ വസീമും ബീപാത്തുവും , തല്ലുമാല 2 വരുന്നു

വീണ്ടും തകര്‍ക്കാന്‍ മണവാളന്‍ വസീമും ബീപാത്തുവും , തല്ലുമാല 2 വരുന്നു

by admin

ടൊവിനോ തോമസ് മണവാളൻ വസീമായും കല്യാണി പ്രിയദര്‍ശൻ ബീപാത്തുവായി തകര്‍ത്താടിയ പോയവര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്ന തല്ലുമാലയ്ക്ക് രണ്ടാംഭാഗം.

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാലയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ ലോഡിംഗ് സൂണ്‍ ടിഎം 2 എന്ന് നിര്‍മ്മാതാവ്‌ആഷിഖ് ഉസ്മാൻ കുറിച്ചു. തിയേറ്ററുകളില്‍ 71 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മുഹ്സിൻ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചത്. ഷെെൻ ടോംചാക്കോ, ലുക്‌മാൻ, ചെമ്ബൻ വിനോദ് ജോസ് ,ജോണി ആന്റണി ഒാസ്റ്റിൻ, അസിം ജമാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മണവാളൻ വസീം വീണ്ടും വരുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

അശോക് സെല്‍വന് വിവാഹം വധു കീര്‍ത്തി

തമിഴിലെ യുവതാരങ്ങളായ അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും വിവാഹിതരാവുന്നു. സെപ്തംബര്‍ 13ന് തിരുനെല്‍വേലിയില്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാ രാഞ്ജിത് നിര്‍മ്മിക്കുന്ന ബ്ളൂസ്റ്റാര്‍ സിനിമയില്‍ അശോക് സെല്‍വനും കീര്‍ത്തിയും ഒരുമിച്ചിരുന്നു. മോഹൻലാല്‍- പ്രിയദര്‍ശൻ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ അശോക് സെല്‍വൻ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. തമിഴകത്ത് അടുത്തിടെ കളക്ഷൻ റെക്കാഡുകള്‍ ഭേദിച്ച പോര്‍ തൊഴില്‍ എന്ന ചിത്രത്തിലൂടെ അശോക് സെല്‍വൻ മലയാളത്തിനും ഏറെ പരിചിതനാണ്. നിര്‍മ്മാതാവും നടനുമായ അരുണ്‍ പാണ്ഡ്യന്റെ ഇളയമകളാണ് കീര്‍ത്തി പാണ്ഡ്യൻ. അന്ന ബെൻ അഭിനയിച്ച ഹെലൻ സിനിമയുടെ തമിഴ് പതിപ്പായ അൻപിര്‍ക്കിനിയാള്‍ എന്ന ചിത്രത്തില്‍ അരുണ്‍ പാണ്ഡ്യനും കീര്‍ത്തിയും അച്ഛനും മകളുമായി അഭിനയിച്ചിരുന്നു.

മോഹൻലാല്‍ ചിത്രം ശ്രദ്ധയില്‍ വില്ലൻ കഥാപാത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനായ താരമാണ് അരുണ്‍.

You may also like

error: Content is protected !!
Join Our WhatsApp Group