Home Featured ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി മരിച്ചു; 29 പേര്‍ ആശുപത്രിയില്‍

ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി മരിച്ചു; 29 പേര്‍ ആശുപത്രിയില്‍

by admin

ചെന്നൈ: തിരുവണ്ണാമലൈയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസുകാരി ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മരിച്ചു.

ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചത്. തിരികെ വിട്ടില്‍ എത്തിയതോടെയാണ് കുട്ടിക്ക് ഛര്‍ദ്ദിയും തലകറക്കവും ഉണ്ടായത്.

ഉടന്‍ ആരണി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 29 പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബിരിയാണിക്ക് പുറമെ തന്തൂരി ചിക്കന്‍ കഴിച്ചവര്‍ക്കും ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടു. പരിശോധനയില്‍ കാലപഴക്കം ചെന്ന ചിക്കനാണ് പാചകത്തിന് ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച കുട്ടി മരിച്ച സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും തമിഴ്‌നാട്ടിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തൊട്ടാകെ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണശാലകളിലും ഹോട്ടലുകളിലും വഴിയോര ഭക്ഷണശാലകളിലും റെയ്ഡ് നടത്തി.

തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ വ്യാഴാഴ്ച രാത്രി പഴകിയ ബിരിയാണി കഴിച്ച്‌ ഭക്ഷ്യവിഷബാധയേറ്റ് പത്ത് വയസ്സുകാരി മരിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വൃത്തങ്ങള്‍ ഐഎഎന്‍എസിനോട് പറഞ്ഞു.

സെവന്‍ സ്റ്റാര്‍ ബിരിയാണി സെന്‍ററില്‍ ബിരിയാണി കഴിച്ച്‌ പത്ത് വയസ്സുകാരി മരിച്ചതിനെ തുടര്‍ന്ന് ആരണിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമാണ്. ഛര്‍ദ്ദി, ഓക്കാനം എന്നിവയെ തുടര്‍ന്ന് 29 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പഴകിയ ഭക്ഷണമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തുകയും 15 കിലോ പഴകിയ കോഴി ഇറച്ചി ഹോട്ടലില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തുകയും ചെയ്തു. പോലീസും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷണശാല സീല്‍ ചെയ്യുകയും ഉടമയായ കാദര്‍ ബാഷയ്‌ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

പത്തുവയസുകാരിയുടെ മരണത്തിനും ആരണിയില്‍ 29 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനുശേഷവും ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ റെയ്ഡ് നടത്തുകയും പഴകിയതും മലിനമായതുമായ ഭക്ഷണസാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

സംസ്ഥാന ഭക്ഷ്യമന്ത്രി ആര്‍. സക്കരപാനിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്, വിവരം ലഭിച്ച ഉടന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മന്ത്രി ഭക്ഷണശാലകളില്‍ റെയ്ഡിന് ഉത്തരവിടുകയായിരുന്നു.

ഉപഭോക്താക്കള്‍ക്ക് പഴകിയ ഭക്ഷണം വിളമ്ബുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്നാണ് നടപടി. ആരണി, തിരുവണ്ണാമലൈ ഒരു ഭക്ഷണശാലയില്‍ പഴകിയ ബിരിയാണി കഴിച്ചാണ് കുട്ടി മരിച്ചത്. പഴകിയതും മലിനമായതുമായ ചിക്കന്‍ ഈ ഭക്ഷണശാലയില്‍ നിന്ന് കണ്ടെടുത്തു,

ആ ഹോട്ടല്‍ ഞങ്ങള്‍ പൂട്ടിച്ചു”- ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ആര്‍. ശക്കരപാണി ഐഎഎന്‍എസിനോട് സംസാരിക്കവെ പറഞ്ഞു,സംസ്ഥാനത്തുടനീളം റെയ്ഡുകളും പരിശോധനയും നടക്കുന്നുണ്ടെന്നും പഴകിയ ഭക്ഷണം വിളമ്ബുന്നതായി കണ്ടെത്തിയവരെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group