മൈസൂരു : ചിക്കമഗളൂരു ഗിരിമേഖലയിലേക്കുള്ള വിനോദസഞ്ചാരത്തിന് താത്‌കാലിക വിലക്ക്. ദത്ത ജയന്തിക്ക് മുന്നോടിയായി ദത്ത ഭക്തരുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഡിസംബർ 11 മുതൽ 15 വരെ ഗിരിമേഖല സന്ദർശിക്കുന്നത് ജില്ലാഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശ്രീ ഈനാം ദത്താത്രേയ ബാബാബുദാൻ സ്വാമി ദർഗയിലേക്കുള്ള സഞ്ചാരികളുടെ അമിത ഒഴുക്ക് തടയാനാണിത്ഇതിനകം താമസസൗകര്യങ്ങൾ ബുക്കുചെയ്‌ത സഞ്ചാരികൾ, പ്രദേശവാസികൾ, എസ്റ്റേറ്റ് തൊഴിലാളികൾ, ഉടമകൾ, ദത്ത ഭക്തർ എന്നിവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല.
ഇന്ത്യയില്‍ ഒറ്റവാക്കില്‍ ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷൻ
ട്രെയിനിൽ യാത്ര ചെയുന്ന ഓരോ യാത്രക്കാരും തനിക്ക് പോകേണ്ട സ്റ്റേഷന്റെ പേര് മനഃപാഠം ആക്കാൻ ശ്രമിക്കാറുണ്ട്.എന്നാല്‍ നിങ്ങള്‍ പോകുന്നത് ഈ റെയില്‍വേ സ്റ്റേഷനിലേക്കാണെങ്കില്‍ ആ പേര് മനഃപാഠമാക്കാൻ കുറച്ച് പ്രയാസമാണ്, കാരണം ഇന്ത്യയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒറ്റ വാക്കിലുള്ള ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷനാണ് ഇത്. ‘വെങ്കട്ടനരസിംഹരാജുവാരിപ്പറ്റ’ അഥവാ ‘വെങ്കിട്ടനരസിംഹരാജുവരിപേട്ട’ എന്നാണ് ആ റെയില്‍വേ സ്റ്റേഷന്റെ പേര്.വ്യത്യസ്തമായ ഈ സ്റ്റേഷന്റെ പേരില്‍ 28 അക്ഷരങ്ങളാണ് ഉള്ളത്.
പാസ്സഞ്ചർ ട്രെയിനുകള്‍ക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുകള്‍ ഉള്ളത്. ആന്ധ്രാപ്രദേശ്-തമിഴ്നാട് അതിർത്തിയിലുള്ള ഈ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് പ്ലാറ്റുഫോമുകളാണ് ഉള്ളത്. ലോകത്തെ തന്നെ ഏറ്റവും വലിയ പേരുള്ള രണ്ടാമത്തെ സ്റ്റേഷൻ കൂടിയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരുള്ള റെയില്‍വേ സ്റ്റേഷൻ 58 അക്ഷരങ്ങളാണ് ഉള്ളത്.വെയില്‍സിലെ ആംഗ്ലെസി ദ്വീപില്‍ സ്ഥിതിചെയ്യുന്ന ഈ സ്റ്റേഷന്റെ പേര് Llanfairpwllgwyngyllgogerychwyrndrobwllllantysiliogogogoch എന്നാണ്.
വായിക്കാൻ പോലും ബുദ്ധിമുട്ടുള്ള ഈ റെയില്‍വേ സ്റ്റേഷന്റെ പേരിന്റെ അർഥം ആ സ്ഥലത്തെ പറ്റി വിവരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പേരുള്ള റെയില്വേ സ്റ്റേഷന് എം ജി രാമചന്ദ്രൻ സെൻട്രല്‍ റെയില്‍വേ സ്റ്റേഷനാണ്, പക്ഷേ ഇത് ഒറ്റവാക്കല്ല. ഇതിനെക്കാള് ഒരു അക്ഷരം കൂടുതല്‍ മാത്രമേ ലോകത്തിലെ തന്നെ ഏറ്റവും വലിയ പേരുള്ള സ്റ്റേഷന്റെ പേരിനുള്ളു എന്നതും ശ്രദ്ധേയമാണ്.