Home Featured ശുചിമുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു; നടന്‍ ആശിഷ് കപൂര്‍ അറസ്റ്റില്‍

ശുചിമുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു; നടന്‍ ആശിഷ് കപൂര്‍ അറസ്റ്റില്‍

by admin

ടെലിവിഷന്‍ നടന്‍ ആശിഷ് കപൂര്‍ ലൈംഗിക പീഡനക്കേസില്‍ പൂനെയില്‍ അസ്റ്റില്‍. ഓഗസ്റ്റില്‍ ദില്ലിയിലെ ഒരു വീട്ടിലെ പാര്‍ട്ടിക്കിടെ ശുചിമുറില്‍ വെച്ച്‌ ആശിഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.സംഭവത്തില്‍ ഓഗസ്റ്റ് 11നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇന്‍സ്റ്റഗ്രാം വഴിയാണ് ആശിഷിനെ പരിചയപ്പെട്ടതെന്നും പിന്നീട് സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടിക്ക് ആശിഷ് ക്ഷണിക്കുകയായിരുന്നെന്നുമാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും യുവതി ആരോപിക്കുന്നുണ്ട്.

ദേശീയ മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം യുവതി ആദ്യം പരാതിയില്‍ മറ്റ് ചില വ്യക്തികളുടെ പേര് പറഞ്ഞിരുന്നതായും പിന്നീട് മൊഴിയില്‍ മാറ്റം വരുത്തി ആശിഷിനെതിരെ മാത്രം ബലാത്സംഗ ആരോപണം ഉന്നയിച്ചതായും പറയുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നെങ്കിലും ആശിഷിനെ കുറിച്ച്‌ യാതൊരു വിവരങ്ങളും ലഭിച്ചിരുന്നില്ല.

ഗോവയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തിയെങ്കിലും ആശിഷ് ഒളിവില്‍ പോയി. പിന്നീട് പൂനെയില്‍ വെച്ച്‌ പിടികൂടുകയായിരുന്നു.സരസ്വതിചന്ദ്ര, ലവ് മാര്യേജ് യാ അറേഞ്ച്ഡ് മാര്യേജ്, ചാന്ദ് ചുപ ബാദല്‍ മേ, ദേഖാ ഏക് ഖ്വാബ്, മോള്‍ക്കി റിഷ്ടണ്‍ കി അഗ്‌നിപരീക്ഷ, വോ അപ്നാ സാ, ബന്ദിനി തുടങ്ങി നിരവധി ഷോകളിലൂടെ ജനപ്രിയ നടനാണ് ആശിഷ്. ഹിന്ദി സീരിയല്‍ സരസ്വതി ചന്ദ്ര, സ്വയം വരം എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയിരുന്നു. മലയാളി പ്രേക്ഷകര്‍ക്കിടയിലും അറിയപ്പെടുന്ന താരമാണ് ആശിഷ്.

You may also like

error: Content is protected !!
Join Our WhatsApp Group