Home Featured ഗെയിം പതിവാക്കിയ സഹോദരനെ പതിനെട്ടുകാരൻ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

ഗെയിം പതിവാക്കിയ സഹോദരനെ പതിനെട്ടുകാരൻ ചുറ്റികകൊണ്ട് അടിച്ചുകൊന്നു

by admin

ബംഗളൂരു: ബംഗളുരു നഗര പരിസരത്തെ നെരിഗ ഗ്രാമത്തില്‍ ശനിയാഴ്ച പതിനെട്ടുകാരൻ ഇളയ സഹോദരനെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നു.

ആന്ധ്രപ്രദേശില്‍ നിന്ന് തൊഴില്‍ തേടി വന്ന കുടുംബത്തിലെ പ്രനേഷാണ്(15) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരൻ ശിവകുമാറിനെ സർജാപുര പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പറയുന്നത് ഇങ്ങനെ: മൂന്ന് മാസം മുമ്ബ് ആന്ധ്രപ്രദേശില്‍ നിന്ന് തൊഴില്‍ തേടി വന്നതാണ് കുടുംബം. സഹോദരൻ കൂടുതല്‍ സമയം ശിവകുമാറിന്റെ മൊബൈലില്‍ ഗെയിം കളിക്കുമായിരുന്നു.

വിലക്കിയിട്ടും തുടർന്നു. ഇതേത്തുടർന്നാണ് കൊലപ്പെടുത്തിയത്. പ്രനേഷിനെ കാണാത്തതിനെത്തുടർന്ന് രക്ഷിതാക്കള്‍ അന്വേഷിക്കുന്നതിനിടെ അനുജനെ ആരോ കൊന്നു, മൃതദേഹം താൻ കണ്ടു എന്നായിരുന്നു ശിവകുമാറിന്റെ മറുപടി. പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മലവിസർജനത്തിന് ഇരുന്ന കുട്ടിയുടെ തലക്ക് പിറകിലൂടെ ചെന്ന് അടിച്ചാണ് വകവരുത്തിയത്. ചുറ്റികയുമായി നീങ്ങുന്ന ദൃശ്യം പരിസരത്തെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group