സ്‌കൂള്‍ ബസില്‍ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചതോടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം.തമിഴ്‌നാട് സേലത്താണ് സംഭവം. സേലം എടപ്പാടി സ്വദേശിയായ കന്ദഗുരു (14) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ബസില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ക്ലാസ് കഴിഞ്ഞ് സ്‌കൂള്‍ ബസില്‍ വീട്ടിലേയ്ക്ക് വരികയായിരുന്നു കന്ദഗുരു. ഇതിനിടെ സീറ്റിനെ ചൊല്ലി കന്ദഗുരുവും സഹപാഠിയും തമ്മില്‍ തര്‍ക്കമായി.
തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. കന്ദഗുരുവിനെ സഹപാഠി അടിച്ച് താഴെയിടുകയായിരുന്നു. തലയിടിച്ചായിരുന്നു കുട്ടി നിലത്ത് വീണത്. ഇതോടെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. ഉടന്‍തന്നെ കന്ദഗുരുവിനെ സേലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.എടപ്പാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മര്‍ദിച്ച വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ നിയമനടപടികള്‍ക്കായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെലവ് വഹിക്കുന്നത് 3 ഭാര്യമാരും ചേര്‍ന്ന്, ആഗ്രഹം 54 കുട്ടികള്‍ വേണമെന്ന്; ഇങ്ങനെ പ്രണയിക്കുന്നതും ജീവിക്കുന്നതുമാണ് തനിക്ക് പറ്റിയ പണിയെന്ന് യുവാവ്
36 -കാരനായ സോഷ്യല്‍ മീഡിയാ ഇൻഫ്ലുവൻസറായ റ്യൂത വതനാബെക്ക് മൂന്ന് ഭാര്യമാരുണ്ട്. ഇയാള്‍ ഒരു മാസത്തില്‍ 70,000 രൂപ ചെലവഴിക്കുന്നുണ്ടത്രേ, എന്നാല്‍ വീട്ടുചെലവ് മൊത്തം വഹിക്കുന്നത് തൻറെ മൂന്ന് ഭാര്യമാരും ചേർന്നാണ് എന്നാണ് വതനാബെ പറയുന്നത്.എന്ന് മാത്രമല്ല ഇയാളുടെ ആഗ്രഹം തനിക്ക് 54 കുട്ടികളുടെ പിതാവാകണം എന്നാണ്. ഇതിലൂടെ 53 മക്കളുടെ പിതാവായ ടോകുഗാവ ഇനാരിയുടെ റെക്കോർഡ് തകർക്കുക എന്നതാണുപോലും ലക്ഷ്യം.’ഹിമോ ഒടോകോ’ എന്നാണ് വതനാബെ തന്നെത്തന്നെ വിളിക്കുന്നത്. ആരോഗ്യപരമായി പ്രശ്നങ്ങളൊന്നും ഇല്ലെങ്കിലും സാമ്ബത്തികമായി സ്ത്രീകളെ ആശ്രയിച്ച് ജീവിക്കുന്ന പുരുഷന്മാരെയാണ് ഇങ്ങനെ വിളിക്കുന്നത്.
മൂന്ന് ഭാര്യമാർക്കൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. അതേസമയം ജപ്പാനില്‍ ബഹുഭാര്യത്വം അനുവദിക്കുന്നില്ല. അതിനാല്‍ തന്നെ ഭാര്യമാർ എന്ന് വിളിക്കുന്നുണ്ടെങ്കിലും, ഇവരുടെ വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഈ മൂന്ന് പങ്കാളികള്‍ക്കും നാല് കുട്ടികള്‍ക്കും ഒപ്പമാണ് വതനാബെ താമസിക്കുന്നത്. അതില്‍ രണ്ടുപേർ ഇരട്ടക്കുട്ടികളാണ്. ഇയാള്‍ക്ക് മറ്റൊരു പങ്കാളി കൂടിയുണ്ട്. അവർ വേറെയാണത്രെ താമസം. വിവിധ കാലത്ത് പ്രണയത്തിലായിരുന്ന സ്ത്രീകളില്‍ ഇയാള്‍ക്ക് ഏഴ് കുട്ടികള്‍ വേറെയുമുണ്ടെന്നും ഇയാള്‍ പറയുന്നു.
സെക്കൻഡറി സ്കൂളില്‍ നിന്നും ഇയാള്‍ പഠനം നിർത്തി. ഒരുപാട് പാർട് ടൈം ജോലികളൊക്കെ ചെയ്തുനോക്കി. എന്നാല്‍, ഒന്നും ശരിയായില്ല. ഒടുവില്‍ നിറയെ സ്ത്രീകളെ പ്രണയിക്കാനും അവരുടെ ചെലവില്‍ ജീവിക്കാനും തീരുമാനിക്കുകയായിരുന്നത്രെ. ഇങ്ങനെ പ്രണയിക്കുന്നതും ജീവിക്കുന്നതുമാണ് തനിക്ക് പറ്റിയ കാര്യമെന്നാണ് ഇയാള്‍ പറയുന്നത്. വലിയ ഫോളോവേഴ്സാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. അതേസമയം തന്നെ വലിയ വിമർശനവും ഇയാള്‍ക്ക് നേരെ ഉയരുന്നുണ്ട്.