ബംഗളൂരു: ഭാര്യയുടെയും കുടുംബത്തിന്റെയും പീഡനം സഹിക്കാന്‍ കഴിയാതെ ടെക്കി അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതിയായ ഭാര്യ നികിത നല്‍കിയ ജാമ്യഹരജിയില്‍ വാദം തുടങ്ങി.നാലു വയസുള്ള മകനെ നോക്കാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബംഗളൂരു കോടതിയിലെ നികിതയുടെ പ്രധാനവാദം. ഈ വാദത്തെ അതുലിന്റെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തു. കുട്ടിയുടെ കസ്റ്റഡി ചോദിക്കുന്ന ക്രിമിനലുകളായ ഭാര്യക്കും കുടുംബത്തിനും ജാമ്യം അനുവദിക്കരുതെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ”അതുലിന്റെ മരണശേഷം ഭാര്യയും കുടുംബവും കുട്ടിയെ ഒളിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ കാണാന്‍ പോലും സാധിക്കാത്തതിനാല്‍ സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയിട്ടുണ്ട്.
കേസില്‍ മൂന്നു സംസ്ഥാനങ്ങള്‍ക്കാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജനുവരി ഏഴിനാണ് കേസ് വീണ്ടും സുപ്രിംകോടതി പരിഗണിക്കുക.”-അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.അതുലിന്റെ കുട്ടിയുടെ സുരക്ഷയില്‍ ഭയമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നികിതക്ക് ജാമ്യം ലഭിക്കുകയാണെങ്കില്‍ കുട്ടിയെ കൊല്ലാന്‍ സാധ്യതയുണ്ട്. അതുലിനെ ആത്മഹത്യയിലേക്ക് തള്ളിയിട്ട നികിതയും കുടുംബവും എന്തും ചെയ്യും. കുട്ടിയെ എടിഎം മെഷീന്‍ പോലെയാണ് നികിത ഉപയോഗിച്ചിരുന്നത്. 40,000 രൂപ പ്രതിമാസം കുട്ടിയുടെ ചെലവിന് വേണമെന്നായിരുന്നു ആദ്യ ആവശ്യം. പിന്നീട് 80,000 രൂപ ചോദിച്ചു. ഇങ്ങനെ പണം കൂട്ടികൂട്ടി ചോദിക്കുകയായിരുന്നുവെന്നും രേഖകള്‍ അടക്കം അഭിഭാഷകന്‍ വാദിച്ചു.
കുട്ടിയെ ജാമ്യത്തിനുള്ള ഉപകരണമായി ഉപയോഗിക്കരുതെന്ന് അഭിഭാഷകൻ
ഐ.ടി വിദഗ്ധൻ അതുല്‍ സുഭാഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭാര്യ നികിത സിംഘാനിയക്ക് ജാമ്യം ലഭിക്കാൻ കുട്ടിയെ ഉപയോഗിക്കരുതെന്ന് അഭിഭാഷകൻ ആകാശ് ജിൻഡാല്‍ പറഞ്ഞു.അതുലിന്റെ ഭാര്യ നികിത സിംഘാനിയയുടെ ജാമ്യാപേക്ഷ ജനുവരി നാലിന് ബെംഗളൂരു കോടതി പരിഗണിക്കും.തിങ്കളാഴ്ചയാണ് നികിത കോടതിയില്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. അതുല്‍ സുഭാഷിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച അഭിഭാഷകൻ നികിതയുടെ പൂർണ കസ്റ്റഡിക്ക് വേണ്ടി വാദിച്ചു. കുട്ടിയെ കണ്ടെത്താൻ ഉത്തർപ്രദേശ്, കർണാടക, ഹരിയാന സംസ്ഥാനങ്ങളിലെ അധികാരികളോട് കോടതി നിർദേശിച്ചു.
അതുല്‍ സുഭാഷിന്റെ പിതാവ് പവൻ കുമാർ മോദി കുട്ടിയുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചു. നികിതക്ക് ജാമ്യം അനുവദിച്ചാല്‍ അവർ കുട്ടിയെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. കുട്ടിയെ പരിപാലിക്കാനെന്ന വ്യാജേന വലിയ തുക ആവശ്യപ്പെട്ട് നികിത പെരുമാറിയതായും 20,000 മുതല്‍ 40,000 രൂപ വരെ ആവശ്യപ്പെട്ടതായും പിന്നീട് അത് 80,000 രൂപയാക്കി ഉയർത്തിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അതുല്‍ സുഭാഷിൻ്റെ സഹോദരൻ ബികാസ് കുമാർ പൊലീസ് അന്വേഷണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
ബംഗളൂരുവിലെ ഓട്ടോമൊബൈല്‍ കമ്ബനിയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഭാഷ് ഡിസംബർ ഒമ്ബതിന് ഭാര്യ നികിത സിംഘാനിയയും കുടുംബവും വിവാഹമോചനത്തിന് മൂന്ന് കോടി രൂപ നല്‍കണമെന്ന് നിർബന്ധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നികിത, അവരുടെ അമ്മ, സഹോദരൻ എന്നിവരെ പൊലീസ് അറസ്റ്റുചെയ്ത് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരുന്നു.