എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെ മുംബൈ ആസ്ഥാനമായുള്ള ടെക് കമ്ബനിയായ വക്രംഗിയുടെ സ്ഥാപകൻ മരിച്ചു.വക്രംഗിയുടെ സ്ഥാപകനും പ്രമോട്ടറും എമിരറ്റസ് ചെയർമാനുമായ ദിനേശ് നന്ദ്വാന (62) ആണ് മരിച്ചത്.അന്ധേരിയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നതിനിടെയായിരുന്നു മരണം.ദിനേശ് നന്ദ്വാനയുടെ വസതിയിലടക്കം അദ്ദേഹവുമായി ബന്ധപ്പെട്ട നിരവധിയിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇ.ഡിയുടെ ജലന്ധർ യൂണിറ്റ് ഉദ്യോഗസ്ഥർ വീട്ടില്‍ റെയ്ഡ് നടത്തുന്നതിനിടെ ദിനേശ് നന്ദ്വാനയുടെ ആരോഗ്യനില വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.ആശുപത്രിയിലെത്തും മുമ്ബേ അദ്ദേഹം മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം കൃത്യമായി അറിയാനാകൂവെന്നാണ് റിപ്പോർട്ട്.
വധു ട്രാന്‍സ്ജെന്‍ഡര്‍: വിവാഹപ്പിറ്റേന്ന് വരൻ ഇറ്റലിക്കു പറന്നു, ചതിയെന്ന പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍
വിവാഹത്തിന് പിന്നാലെ വധുവിനെ വീട്ടില്‍ കൊണ്ടാക്കി സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി വരന് നാടുവിട്ടെന്ന് വധുവിന്റെ ബന്ധുക്കളുടെ പരാതി.എന്നാല്‍, താന്‍ വിവാഹം കഴിച്ചത് ട്രാന്‍സ്ജെന്‍ഡറിനെയാണെന്ന് ആദ്യരാത്രി തന്നെ മനസിലാക്കിയ വരന് പിറ്റേന്ന് എമര്‍ജന്‍സി ടിക്കറ്റ് എടുത്ത് ജോലി സ്ഥലത്തേക്ക് മടങ്ങുകയായിരുന്നുവെന്ന് ബന്ധുക്കളുടെ വിശദീകരണം.ഇറ്റലിയില്‍ ജോലി ചെയ്യുന്ന റാന്നി സ്വദേശിയായ യുവാവ് ജനുവരി 23നാണ് കടുത്തുരുത്തിയിലുള്ള യുവതിയെ വിവാഹം കഴിച്ചത്. പിറ്റേന്ന് തന്നെ യുവതിയെ കടുത്തുരുത്തിയിലെ വീട്ടിലാക്കി യുവാവ് ഇറ്റലിക്ക് മടങ്ങി.
യുവതിയെ ഉപദ്രവിച്ചുവെന്നും വിവാഹത്തിന് നല്കിയ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും കാട്ടി യുവതിയുടെ ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്കി. ഇതോടെയാണ് വരന്റെ ചില ബന്ധുക്കളുടെ ശബ്ദസന്ദേശം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്.വിവാഹദിവസം രാത്രി മണിയറയിലേക്ക് ചെന്ന വരന് ഞെട്ടി. പാന്റ്സ് മാത്രം ധരിച്ച് ഒരു യുവാവ് കട്ടിലില്‍ കിടക്കുന്നു. താന്‍ വിവാഹം ചെയ്ത യുവതിയാണ് അതെന്ന തിരിച്ചറിവില്‍ യുവാവ് പരിഭ്രാന്തനായി.
വിവാഹത്തിന് വധുവിന്റെ കഴുത്തില്‍ അണിയിച്ച 5 പവന്റെ താലിമാല വല്ല വിധേനെയും ഊരി വാങ്ങി പിറ്റേന്ന് തന്നെ വധുവിന്റെ വീട്ടില്‍ കൊണ്ടാക്കി.വധുവിന് മാതാവ് മാത്രമേയുള്ളു. ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന വിവരം മറച്ചു വച്ച് വധുവിന്റെ വീട്ടുകാര്‍ യുവാവിനെ കബളിപ്പിച്ചുവെന്നാണ് പരാതി.