ജയ്പൂര്‍: രാജസ്ഥാനില്‍ പ്രണയത്തിലായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ സ്‌കൂള്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. കായിക അധ്യാപികയായിരുന്ന മീരയാണ് വിദ്യാര്‍ഥിനിയായ കല്‍പ്പനയെ വിവാഹം കഴിച്ചത്.
ഭരത്പൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ മീര ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. ആരവ് കുന്ദല്‍ എന്ന് മീര പേരും മാറ്റി. പ്രണയത്തില്‍ എല്ലാം ന്യായമാണ്. അതുകൊണ്ടാണ് താന്‍ ലിംഗമാറ്റത്തിന് തയ്യാറായതെന്ന് ആരവ് കുന്ദല്‍ പറയുന്നു.
സ്‌കൂളില്‍ കായിക വിദ്യാഭ്യാസത്തിനിടെയാണ് മീര കല്‍പ്പനയെ പരിചയപ്പെടുന്നത്. സ്‌കൂള്‍ മൈതാനത്ത് വച്ച് പതിവായി നടന്ന ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് താന്‍ കല്‍പ്പനയെ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് ആരവ് പറയുന്നു. ജനിച്ചത് പെണ്‍കുട്ടിയായാണ് എങ്കിലും എപ്പോഴും താന്‍ ഒരു ആണ്ണാണ് എന്നാണ് ചിന്തിച്ചിരുന്നത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരവ് പറയുന്നു.
ആരവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് കല്‍പ്പന പറയുന്നു. ശസ്ത്രക്രിയ നടത്തി ലിംഗമാറ്റം വരുത്തിയില്ലെങ്കിലും താന്‍ ആരവിനെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്നും കല്‍പ്പന പറയുന്നു.
വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചു കയറി, 5 പേര്‍ക്ക് പരിക്ക്
ആലപ്പുഴ : ദേശീയ പാതയിൽ പുത്തൻചന്തയിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. റോഡിന് സമീപം നിൽക്കുകയായിരുന്ന തുറവൂർ സംസ്‌കൃത കോളേജ് വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അതേ സമയം, പാലക്കാട് പുതുശ്ശേരിയിൽ കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നർ ലോറിയുടെ പിറകിലിടിച്ചുണ്ടായ അപകടത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റു. ബസിന്റെ മുൻവശത്തിരുന്ന് സഞ്ചരിക്കുകയായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന ബസാണ് ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറിയത്. ഇരുവാഹനങ്ങളും പാലക്കാട് ഭാഗത്തേക്കാണ് പോയിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.