Home Featured വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം വെള്ളമൊഴിച്ച്‌ കുടിക്കാൻ ആവശ്യപ്പെട്ടു; അധ്യാപകന് സസ്‌പെൻഷൻ

വിദ്യാര്‍ഥികളെ വട്ടത്തിലിരുത്തി മദ്യം വെള്ളമൊഴിച്ച്‌ കുടിക്കാൻ ആവശ്യപ്പെട്ടു; അധ്യാപകന് സസ്‌പെൻഷൻ

by admin

പ്രായപൂർത്തിയാകാത്ത വിദ്യാർഥികള്‍ക്ക് മദ്യം നല്‍കിയ മധ്യപ്രദേശിലെ സർക്കാർ സ്കൂള്‍ അധ്യാപകന് സസ്പെൻഷൻ.വിദ്യാർഥികള്‍ക്ക് അധ്യാപകൻ മദ്യം വിളമ്ബുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. മധ്യപ്രദേശിലെ കാന്തി ജില്ലയിലുള്ള ലാല്‍ നവീൻ പ്രതാപ് സിങ് എന്ന അധ്യാപകനാണ് കുട്ടികള്‍ക്ക് മദ്യം നല്‍കിയത്. ഖിർഹാനിയിലുള്ള സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനാണ് ഇയാള്‍.സംഭവത്തിന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടർ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസറോട് അധ്യാപകനെതിരെ നടപടിക്ക് നിർദേശം നല്‍കുകയായിരുന്നു.

ഒരു മുറിയില്‍ അരഡസനോളം വിദ്യാർഥികള്‍ക്കൊപ്പമിരുന്നാണ് ലാല്‍ നവീൻ പ്രതാപ് മദ്യപാനം നടത്തിയത്. മദ്യത്തില്‍ വെള്ളം ചേർക്കണമെന്നും ഇയാള്‍ കുട്ടികളോട് ഉപദേശിക്കുന്നത് വീഡിയോയില്‍ കാണാം.സ്കൂളിലെ മറ്റു ജീവനക്കാരാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചതെന്നാണ് വിവരം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group