Home Uncategorized അധ്യാപിക 13 കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി, പരിശോധനയില്‍ അഞ്ചുമാസം ഗര്‍ഭിണി; പോക്‌സോ കേസ്

അധ്യാപിക 13 കാരനായ വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി, പരിശോധനയില്‍ അഞ്ചുമാസം ഗര്‍ഭിണി; പോക്‌സോ കേസ്

by admin

ട്യൂഷന്‍ അധ്യാപികയായ 23 കാരി 13 വയസ്സുള്ള വിദ്യാര്‍ത്ഥിക്കൊപ്പം ഒളിച്ചോടി. സൂറത്തിലാണ് സംഭവം.ഏപ്രില്‍ 25 ന് ഉച്ചകഴിഞ്ഞാണ് വിദ്യാര്‍ത്ഥിയെയും അധ്യാപികയെയും കാണാതാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി വിദ്യാര്‍ത്ഥിക്ക് 23 കാരി ട്യൂഷന്‍ എടുത്തിരുന്നു.കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി അധ്യാപികയ്‌ക്കൊപ്പം പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഇതോടെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് അനുസരിച്ചാണ് നാടുവിട്ടതെന്ന് പൊലീസ് അനുമാനത്തിലെത്തി.

അധ്യാപിക വിദ്യാര്‍ത്ഥിയെയും കൊണ്ട് വഡോദര, അഹമ്മദാബാദ്, ഡല്‍ഹി, ജയ്പൂര്‍, വൃന്ദാവന്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കറങ്ങി. ഒടുവില്‍ നാലു ദിവസത്തിന് ശേഷം ഗുജറാത്ത്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടുന്നത്.തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയില്‍ അധ്യാപിക അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ഗര്‍ഭത്തിന് ഉത്തരവാദി 13-കാരനാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം സ്ഥിരീകരിക്കാനായി അടിയന്തര ഡിഎന്‍എ പരിശോധന നടത്താന്‍ അധികൃതര്‍ ഉത്തരവിട്ടു.

സംഭവത്തില്‍ യുവതിക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. വിദ്യാര്‍ത്ഥിയുമായി മാസങ്ങളായി ശാരീരികബന്ധം പുലര്‍ത്തി വന്നിരുന്നതായി യുവതി പറഞ്ഞു. വീട്ടില്‍ വെച്ചും, വഡോദരയിലെ ഹോട്ടലില്‍ വെച്ചും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി യുവതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group