മൈസൂരു : ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കിലെ കെമ്മനഗുണ്ടി താഴ്വരയിൽ ഭാര്യയോടൊപ്പം സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. ശനിയാഴ്‌ച വൈകീട്ടാണ് സംഭവം. സ്കൂൾ അധ്യാപകനായ സന്തോഷാണ് 60 അടി ഉയരത്തിൽനിന്ന് കൊക്കയിൽ വീണുമരിച്ചത്
ശിവമോഗ ജില്ലയിലെ ശിക്കാരിപുര സ്വദേശിയായ സന്തോഷ് തരിക്കരെയിലെ സ്കൂളിൽ ജോലിചെയ്യുകയായിരുന്നു. സംഭവം നടന്നയുടനെ, അഗ്നിരക്ഷാസേനയും അടിയന്തരസേവന ജീവനക്കാരും സ്ഥലത്തെത്തി മൃതദേഹം കണ്ടെടുത്തു. അപകടത്തിൽ ലിംഗഡഹള്ളി പോലീസ് കേസെടുത്തു.
അമ്മയുടെ അടുത്ത് നിന്ന എട്ടു വയസ്സുകാരിയെ പുലി കടിച്ചുകൊണ്ടു പോയി; പിന്നാലെ ഓടി എങ്കിലും കഴുത്തിന് കടിച്ചു കൊന്നു
അമ്മയുടെ കണ്‍മുന്നില്‍ എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു. അമ്മയ്‌ക്കൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ട് പോവുക ആയിരുന്നു.കഴുത്തിന് ഇരുവശവും മുറിവേറ്റ കുട്ടി ഉടന്‍ മരിച്ചു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന പെണ്‍കുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.അമ്മയും മറ്റ് കൃഷിക്കാരും പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെയാണ് പുലി എത്തിയത്.
കുഞ്ഞ് ഗീതയെ കഴുത്തില്‍ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതോടെ, ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. അല്‍പം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചു പറിച്ചു.