Home Featured കര്‍ണാടക:വാഹന അപകടത്തില്‍ മലയാളിയായ റിട്ട. അധ്യാപകന്‍ മരിച്ചു

കര്‍ണാടക:വാഹന അപകടത്തില്‍ മലയാളിയായ റിട്ട. അധ്യാപകന്‍ മരിച്ചു

by admin

കോഴിക്കോട്: കര്‍ണാടകയിലെ ഹുബ്ലിയില്‍ വാഹന അപകടത്തില്‍ ചെത്തുകടവ് സ്വദേശി റിട്ട. അധ്യാപകന്‍ മരിച്ചു. ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്. ഹുബ്ലിയില്‍ വച്ച് ബാലസുബ്രഹ്‌മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം. ബാങ്ക് ജീവനക്കാരന്‍ മകന്‍ സായൂജിനൊപ്പം കര്‍ണാടകയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

ഭാര്യ: പയനിങ്ങലെടത്തില്‍ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതന്‍). മകന്‍:-സായൂജ് എസ്. (അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ഹുബ്ലി). മരുമകള്‍: അരുണിമ (കൊയിലാണ്ടി). സഹോദരങ്ങള്‍: രാജശേഖരന്‍, പരേതയായ പ്രഭാവതി, മോഹന്‍ദാസ്, ബിന്ദു. സംസ്‌കാരം രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. 

കര്‍ണാടകയില്‍ 24കാരിയായ വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: വനിതാ വോളിബോള്‍ താരം ഹൃദയാഘാതം മൂലം മരിച്ചു. കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍ത്തങ്ങാടി സ്വദേശിയായ സാലിയത്ത് (24) ആണ് മരിച്ചത്.ഒരു വര്‍ഷം മുമ്ബ് വിവാഹിതയായ സാലിയത്ത് ഭര്‍ത്താവിനൊപ്പം ചിക്കമംഗളൂരുവിലാണ് താമസം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ദേശീയതല താരമാണ് സാലിയത്ത്. അലഹബാദില്‍ നടന്ന ദേശീയതല വോളിബോള്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടകയെ പ്രതിനിധീകരിച്ച സാലിയത്ത് സംസ്ഥാന ടീമിന് രണ്ടാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group