ബെംഗളൂരു : ക്ലാസ്‌മുറിയിൽ കുഴഞ്ഞുവീണ് കോലാർ സ്വദേശിയായ അധ്യാപകൻ മരിച്ചു. ചിക്കബല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കിലുള്ള സർക്കാർ സ്കൂൾ അധ്യാപകൻ ടി.കെ. മഞ്ജുനാഥാണ് (48) മരിച്ചത്. ശനിയാഴ്ച രാവിലെ ഒൻപതോടെ ക്ലാസെടുക്കുന്നതിനിടെ കുഴഞ്ഞുവീണ മഞ്ജുനാഥിനെ ഉടൻതന്നെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
നിങ്ങള്‍ ഹിന്ദുസ്ഥാനികളല്ലേ? ഹിന്ദിയില്‍ സംസാരിക്ക്; ഭാഷയുടെ പേരില്‍ നടന്ന തര്‍ക്കം സൈബറിടങ്ങളില്‍ വൈറല്‍
മഹാരാഷ്ട്രയില്‍ മറാഠി സംസാരിക്കാത്തതിന്റെ പേരില്‍ ഒരുസംഘം പുരുഷന്മാർ യുവതിയെ ഭീഷണിപ്പെടുത്തി. മുംബൈയിലെ ഘട്ട്കോപറിലാണ് സഞ്ചിറ ദേവി എന്ന യുവതിയെ ഒരുസംഘം പുരുഷന്മാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയത്.വീടിനു മുന്നില്‍ നിന്ന സഞ്ചിറയെ പുരുഷന്മാർ തടയുകയായിരുന്നു. വഴിയില്‍ നിന്നും മാറാൻ യുവതി ഹിന്ദിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍, മറാഠിയില്‍ സംസാരിക്കണമെന്ന് സംഘം നിലപാടെടുത്തു. എന്നാല്‍, അതിനു വഴങ്ങാൻ യുവതിയും തയ്യാറായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
സഞ്ചിറ മറാഠി സംസാരിക്കാൻ വിസമ്മതിച്ചതോടെ തർക്കം രൂക്ഷമാകുകയായിരുന്നു. തന്നോട് മറാഠി സംസാരിക്കാൻ ആവശ്യപ്പെട്ടവരോട് ഹിന്ദിയില്‍ സംസാരിക്കാൻ യുവതി ആവശ്യപ്പെട്ടു. ഇത് ഹിന്ദുസ്ഥാനാണ്, ഹിന്ദി സംസാരിക്കാനാണ് യുവതി ആവശ്യപ്പെട്ടത്. ഇതോടെ വാക്കേറ്റമായി. ’മറാഠിയില്‍ സംസാരിക്ക്, ഇത് മഹാരാഷ്ട്രയാണ്’-ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ സഞ്ചിറയുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടി പറയുന്നത് വിഡിയോയില്‍ കാണാം. ഇതേസമയം, മറ്റുള്ളവർ സ്ത്രീക്കുേനരെ ആക്രോശിക്കുന്നുണ്ട്.’പറ്റില്ല, നിങ്ങള്‍ ഹിന്ദിയില്‍ സംസാരിക്ക്, നിങ്ങള്‍ ഹിന്ദുസ്ഥാനികളല്ലേ? നിങ്ങള്‍ ഹിന്ദുസ്ഥാനില്‍ ഉള്ളവരല്ലേ’-എന്ന് സഞ്ചിറ ആള്‍ക്കൂട്ടത്തോടു പറയുന്നതും കേള്‍ക്കാം. ഇതിന് ‘മഹാരാഷ്ട്ര, മഹാരാഷ്ട്ര’-എന്നാണ് കൂട്ടത്തിലൊരാള്‍ മറുപടി പറയുന്നത്. രംഗം വഷളാകാൻ തുടങ്ങിയതോടെ ആരോ പൊലീസിനെ വിളിച്ചറിയിച്ചു.
എന്നാല്‍ പൊലീസ് എത്തുന്ന സമയം കൊണ്ട് പുരുഷന്മാർ രക്ഷപ്പെട്ടു.ഭാഷയെച്ചൊല്ലിയുള്ള ആക്രമണങ്ങള്‍ മഹാരാഷ്ട്രയില്‍ തുടരുകയാണ്. മറാഠി സംസാരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ്‍ സേനയാണ് മുൻനിരയിലുള്ളത്. നേരത്തെ മഠാഠി സംസാരിക്കാത്തതിന് മുംബൈയിലെ ഒരു കടയുടമയും ആക്രമണത്തിനിരയായിരുന്നു