Home Featured ഗര്‍ഭിണിയായ നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

ഗര്‍ഭിണിയായ നഴ്‌സിനെ ലൈംഗികമായി ഉപദ്രവിച്ച ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ടാക്‌സിഡ്രൈവര്‍ അറസ്റ്റില്‍. കമ്മസാന്ദ്ര സ്വദേശി അവിനാശാണ് (26) അറസ്റ്റിലായത്. കഴിഞ്ഞദിവസം ഇലക്‌ട്രോണിക്സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം.

രാത്രി ഏഴരയോടെ നഴ്സായ യുവതി ഹെല്‍ത്ത് സെന്ററില്‍നിന്ന് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്ബോള്‍ ടാക്സിഡ്രൈവര്‍ അടുത്തുവന്ന് വാഹനം നിര്‍ത്തി വീട്ടില്‍ കൊണ്ടുവിടാമെന്ന് വാഗ്ദാനംചെയ്തു. ഇത് നിരസിച്ച യുവതി മുന്നോട്ടുനടന്നപ്പോള്‍ യുവാവ് കാറില്‍ നിന്നിറങ്ങി യുവതിയുടെ പിന്നാലെ നടന്നുവന്ന് ഉപദ്രവിക്കുകയായിരുന്നു.യുവതി സഹപ്രവര്‍ത്തകരെ വിളിച്ചറിയിച്ചശേഷം ഇലക്‌ട്രോണിക്സിറ്റി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.

You may also like

error: Content is protected !!
Join Our WhatsApp Group