Home Featured 5,500 തൊഴിലവസരങ്ങള്‍; ബെംഗളൂരുവില്‍ ടാറ്റയുടെ വമ്ബന്‍ ബിസിനസ് പാര്‍ക്ക് പദ്ധതി

5,500 തൊഴിലവസരങ്ങള്‍; ബെംഗളൂരുവില്‍ ടാറ്റയുടെ വമ്ബന്‍ ബിസിനസ് പാര്‍ക്ക് പദ്ധതി

by admin

കര്‍ണാടകയില്‍ 5,500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച്‌ ടാറ്റയുടെ വമ്ബന്‍ പദ്ധതി. ബെംഗളൂരുവില്‍ 3,273 കോടി രൂപാ മുതല്‍മുടക്കില്‍ ടാറ്റ റിയല്‍റ്റി ബിസിനസ് പാര്‍ക്ക് സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കി.ബെംഗളൂരുവിലെ വൈറ്റ്ഫീല്‍ഡിന് സമീപം 25 ഏക്കറിലാണ് ഈ വമ്ബന്‍ പദ്ധതി വരുന്നത്.ടാറ്റ ഇന്റലിയോണ്‍ പാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ബിസിനസ് പാര്‍ക്കില്‍ ഐടി, അനുബന്ധ സേവന അടിസ്ഥാന സൗകര്യങ്ങളും റീട്ടെയ്ല്‍, ഫുഡ് കോര്‍ട്ടുകളും നിര്‍മിക്കും. 5,500 തൊഴിലവസരങ്ങളാണ് പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്.

ടാറ്റ സംരംഭമായ, ട്രില്‍ എന്ന് അറിയപ്പെടുന്ന ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറാണ് പദ്ധതിയുടെ പിന്നില്‍. വൈറ്റ്ഫീല്‍ഡിലെ ദൊഡ്ഡനെകുന്ദി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ 25 ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്താണ് പാര്‍ക്ക് നിര്‍മിക്കുന്നത്.2023 ഓഗസ്റ്റില്‍ ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് 986 കോടി രൂപയ്ക്കാണ് പാര്‍ക്കിനുള്ള ഭൂമി ഏറ്റെടുത്തത്. നിരവധി നിബന്ധനകളോടെയാണ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഓരോ മൂന്നു മാസം കൂടുമ്ബോഴും പദ്ധതിയുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിനു സമര്‍പ്പിക്കണം.

പാരിസ്ഥിതിക അനുമതികള്‍ നേടുക, തദ്ദേശവാസികളെ നിയമിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക, പ്രാദേശിക വികസനത്തെ പിന്തുണയ്ക്കുക, സിഎസ്‌ആറുമായി ബന്ധിപ്പിച്ച്‌ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക എന്നിവയുള്‍പ്പെടെ പദ്ധതിക്കൊപ്പം പ്രാവര്‍ത്തികമാക്കണം. മഴവെള്ള സംഭരണം, മലിനജല പുനരുപയോഗം, സീറോ-ഡിസ്ചാര്‍ജ് സംവിധാനങ്ങള്‍ തുടങ്ങിയ സുസ്ഥിര പദ്ധതികളും ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിബന്ധനയില്‍ പറയുന്നു.ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അടുത്തിടെ ഇതേ കാമ്ബസില്‍ 25,000-ത്തിലധികം പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന നിര്‍മാണ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ബെംഗളൂരുവിലുടനീളമുള്ള വിവിധ ഓഫീസുകളിലായി ടിസിഎസിന് ഇതിനകം ഏകദേശം 70,000 ജീവനക്കാരുണ്ട്.

ഇന്റലിയോണ്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ഓഫീസ് പാര്‍ക്കുകള്‍ നടത്തി വരുന്നുണ്ട്. ഇപ്പോള്‍തന്നെ 7.6 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ബിസിനസ് പാര്‍ക്ക് സ്‌പേസുകള്‍ പ്രവര്‍ത്തിക്കുന്നത്.വിവിധ പദ്ധതികളിലായി 13 ദശലക്ഷം ചതുരശ്ര അടി കൂടി വികസനത്തിന്റെ പാതയിലാണ്. മുംബൈയിലെ ഇന്റലിയോണ്‍ സ്‌ക്വയര്‍, ചെന്നൈയിലെ രാമാനുജന്‍ ഇന്റലിയോണ്‍ പാര്‍ക്ക്, ഗുരുഗ്രാമിലെ ഇന്റലിയോണ്‍ പാര്‍ക്ക്, ഇന്റലിയോണ്‍ എഡ്ജ് എന്നിവയും ട്രില്ലിന്റെ ആസ്തികളില്‍ ഉള്‍പ്പെടും.

You may also like

error: Content is protected !!
Join Our WhatsApp Group