മുംബയ്: ഇന്ത്യയിലെ ആദ്യ ഐഫോണ്‍ നിര്‍മാതാക്കളാകാനുള്ള പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. ഐഫോണ്‍ അസംബിള്‍ ചെയ്യുന്ന കര്‍ണാടകയിലെ വിസ്‌ട്രോണ്‍ കോര്‍പ്പറേഷൻ ഫാക്ടറി ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് ടാറ്റ.
ഇതുസംബന്ധിച്ച കരാറില്‍ ടാറ്റ ഉടൻ ഒപ്പുവയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഐഫോണ്‍ 14 മോഡല്‍ അസംബിള്‍ ചെയ്യുന്നത് തായ്‌വാൻ കമ്ബനിയായ വിസ്‌ട്രോണ്‍ കോര്‍പ്പറേഷന്റെ ഫാക്ടറിയിലാണ്. 10,000ത്തിലധികം ജീവനക്കാരുള്ള ഈ ഫാക്ടറിക്ക് കണക്കാക്കുന്ന മൂല്യം 600 മില്യൻ ഡോളറിലധികമാണ്. ടാറ്റയുടെ വിസ്‌ട്രോണുമായുള്ള ഇടപാട് ഏകദേശം 60 കോടി രൂപയുടേതായിരിക്കും.ടാറ്റ ഐഫോണ്‍ നിര്‍മിക്കുന്നത് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വലിയ തോതില്‍ ഗുണകരമാകും.
ഈ സാമ്ബത്തിക വര്‍ഷം അവസാനത്തോടെ 1.8 ബില്യൻ ഡോളര്‍ മൂല്യമുള്ള ഐഫോണുകള്‍ കയറ്റി അയയ്ക്കാൻ ലക്ഷ്യമിടുകയാണ് വിസ്‌ട്രോണ്‍ കോര്‍പറേഷൻ. ഫാക്ടറിയിലെ തൊഴിലാളികളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതിയുണ്ട്. ഈ ഫാക്ടറിയെ ടാറ്റ ഏറ്റെടുക്കുന്നതോടെ ഇന്ത്യയിലെ ഐഫോണ്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ടാറ്റയുടെ കീഴിലാകും. ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കുന്ന ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ് മോഡലുകള്‍ ടാറ്റ ഗ്രൂപ്പിന് ഇന്ത്യയില്‍ നിര്‍മിക്കാൻ കഴിയുമെന്നു ട്രെൻഡ്ഫോഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ടാറ്റ ഗ്രൂപ്പ് ആപ്പിളുമായി കൈകോര്‍ക്കുന്നതോടെ ഇന്ത്യയിലെ ഉപയോക്താക്കള്‍ക്ക് ഗുണം ചെയ്യും. ഐഫോണ്‍ ലോഞ്ച് ചെയ്യുന്ന വേളയില്‍ തന്നെ അവ സ്വന്തമാക്കാനുള്ള അവസരമുണ്ടാകും. ആപ്പിളിന്റെ തലസ്ഥാനമായ കാലിഫോര്‍ണിയയില്‍ ആണ് എല്ലാ വര്‍ഷവും പുതിയ ഐഫോണ്‍ ലോഞ്ച് ചെയ്യുന്നത്. ലോഞ്ച് കഴിഞ്ഞ് ഒരാഴ്ചയിലേറെ വൈകിയാണ് പുതിയ ഫോണ്‍ ഇന്ത്യൻ വിപണിയിലെത്തുന്നത്. ടാറ്റ ഗ്രൂപ്പ് നിര്‍മാണം ഏറ്റെടുക്കുന്നതോടെ കാലതാമസം ഒഴിവാകും. മാത്രമല്ല ഐ ഫോണ്‍ വില കുറച്ച് ലഭിക്കാനുള്ള സാഹചര്യം ഉണ്ടാകും.ഐ ഫോണ്‍ നിര്‍മാണത്തിലേക്ക് പ്രവേശിക്കുന്നതോടെ ഇലക്‌ട്രോണിക്‌സ് രംഗത്തും സാന്നിധ്യം ഉറപ്പിക്കുകയാണ് ടാറ്റ.
മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍; 276 ജീവനക്കാര്‍ക്ക് കൂടി ജോലി നഷ്ടമായി
ടെക്ക് ഭീമനായ മൈക്രോസോഫ്റ്റില്‍ പിരിച്ചുവിടല്‍ ഇപ്പോഴും തുടരുകയാണ്. രണ്ടാം തവണയും ജീവനക്കാരെ കമ്ബനിയില്‍ നിന്ന് വെട്ടിക്കുറച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.
ഈ വര്‍ഷം തന്നെ ജനുവരി 28ന് 10000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ഉപഭോക്തൃ സേവനം, സപ്പോര്‍ട്ട്, സെയില്‍സ് തുടങ്ങിയ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായിരിക്കുന്നത്.
ഈ കാലയളവില്‍ തന്നെ കഴിഞ്ഞ വര്‍ഷവും മൈക്രോസോഫ്റ്റ് ജീവനക്കാരുടെ എണ്ണം ഇത്തരത്തില്‍ കുറച്ചിരുന്നു. നിലവില്‍ അമേരിക്കയിലെ വാഷിംഗ്ടണ്‍ മേഖലയിലെ 276 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ബിസിനസ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സംഘടനാപരവും ജീവനക്കാരുടെ എണ്ണത്തിലുമുള്ള ക്രമീകരണങ്ങള്‍ അനിവാര്യമാണെന്ന് മൈക്രോസോഫ്റ്റ് പ്രതികരിച്ചു. കൂടാതെ കമ്ബനിയുടെ തന്ത്രപരമായ വളര്‍ച്ചാമേഖലകളിലും നിക്ഷേപം നടത്തുന്നതിനും മുൻഗണന നല്‍കുമെന്നും കമ്ബനി അറിയിച്ചു.
ഈ വര്‍ഷം ആദ്യം 10000 ത്തോളം ജീവനക്കാരെ ഒരുമിച്ച് മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടത് ഏറെ വാര്‍ത്തയായിരുന്നു. അത് ഏകദേശം മൊത്തം തൊഴിലാളികളുടെ 5 ശതമാനം ആണ്. മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല ഒരു ബ്ലോഗിലൂടെ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. ” ചില മേഖലകളിലെ ജോലികള്‍ ഞങ്ങള്‍ ഒഴിവാക്കുമ്ബോള്‍ ചില പ്രധാന തന്ത്രപരമായ മേഖലകളില്‍ ഞങ്ങള്‍ നിയമനം തുടരും. ബാധിക്കപ്പെടുന്ന ഓരോ വ്യക്തിക്കും ഇതൊരു വെല്ലുവിളി നിറഞ്ഞ സമയമാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പ്രക്രിയയിലൂടെ കടന്നുപോകുമ്ബോള്‍ സാധ്യമായതും സുതാര്യവുമായ രീതിയില്‍ തന്നെ ഞങ്ങള്‍ അത് ചെയ്തിരിക്കും. അതിന് ഞാന്‍ അടങ്ങുന്ന ടീം പ്രതിജ്ഞാബദ്ധരാണ് എന്നും നദെല്ല പറഞ്ഞു.
അതേസമയം ടെക് മേഖലയിലെ പിരിച്ചുവിടലുകള്‍ 2022 മുതല്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. മെറ്റാ, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്ബൻ ടെക് ഭീമന്മാര്‍ ഇതുവരെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു. 2023ല്‍ ആകട്ടെ ഇതുവരെ 2 ലക്ഷത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി ആണ് റിപ്പോര്‍ട്ട്.