ബെംഗളൂരു ∙ മലയാളി സമൂഹം ഒരു കൊല്ലത്തിലേറെയായി കാത്തിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ ബെംഗളൂരുവിൽ നിന്ന്എറണാകുളത്തേക്കുള്ള സ്ഥിരം സർവീസ് 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചെങ്കിലും ഓൺലൈൻ റിസർവേഷൻ തുടങ്ങിയിട്ടില്ല.ഇന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ വൈകിട്ട് 5.50നു കെഎസ്ആർ സ്റ്റേഷനിലെത്തും. കർണാടക കേരള ട്രാവലേഴ്സ് ഫോറം, ബാംഗ്ലൂർ കേരളസമാജം തുടങ്ങിയ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ വന്ദേഭാരതിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.