Home Featured ബംഗളുരു നഗരത്തിൽ തറാവീഹ് നമസ്കാര സൗകര്യം

ബംഗളുരു നഗരത്തിൽ തറാവീഹ് നമസ്കാര സൗകര്യം

by admin

ബെംഗളൂരു: റമദാനിൽ തറാവീഹ് നമസ്കാരത്തിന് ശിവാജി നഗർ സലഫി മസ്ജിദിൽ സൗകര്യം ഉണ്ടായിരിക്കും എന്ന് ബെംഗളൂരു ഇസ്ലാഹി സെന്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഇഷാ നമസ്ക്കാരം 8:30നും തറാവീഹ് നമസ്കാരം 8:45നും ആണ് നടക്കുക. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും എന്നും സംഘടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്. ഫോൺ: 9900001339.

ഈസ്റ്റർ, വിഷു: വഴിമുട്ടി ബെംഗളൂരു മലയാളികൾ നാട്ടിലേക്ക് ടിക്കറ്റില്ല

കണ്ണൂർ അവധിക്ക് ബെംഗളൂരുവിൽ നിന്നു നാട്ടിലേക്കെത്താൻ വഴിയില്ലാതെ മലയാളികൾ ദുരിതത്തിൽ എല്ലാ ആഘോഷ കാലത്തും മലയാളികൾ അനുഭവിക്കുന്ന ദുരിതത്തിൽ ഇക്കുറിയും അറുതിയില്ല. ഈസ്റ്ററിനും വിഷുവിനും നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റുകൾ കിട്ടാത്ത സ്ഥിതിയാണ്. സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുമില്ല. യാത്രാദുരിതം തീർക്കാൻ ഈ റൂട്ടിൽ സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകൾക്ക് കഴുത്തറുപ്പൻ നിരക്കാണ് ഈടാക്കുന്നത്. അധികതുക ചെലവാക്കിയെങ്കിലും ടിക്കറ്റ് എടുക്കാൻ തീരുമാനിച്ചാലും സീറ്റുകൾ പരിമിതം. ഈസ്റ്ററിനു ശേഷവും വിഷുവിനു ശേഷവും തിരികെപ്പോകാനുള്ള ടിക്കറ്റിന്റെ സ്ഥിതിയും ഇതുതന്നെ. തത്കാൽ ടിക്കറ്റ് ഓൺലൈൻ ആയി എടുക്കാനുള്ള ബുദ്ധിമുട്ടും യാത്രക്കാരെ വലയ്ക്കുന്നു. യാത്ര പുറപ്പെടുന്നതിന്റെ തലേന്നു മാത്രമേ തത്കാൽ ബുക് ചെയ്യാനാകൂ എന്നതിനാൽ സീറ്റ് ഉറപ്പിക്കാതെ യാത്ര നടക്കുമോയെന്ന ആശങ്കയും ഇവർക്കുണ്ട്.

സ്വകാര്യ ബസുകളും ആഘോഷ വേളകളിൽ അധികനിരക്ക് ഈടാക്കുന്നത്. യാത്രക്കാർക്ക് തിരിച്ചടിയാണ്. ഇരട്ടിയിലേറെയാണ് ആഘോഷദിനങ്ങളിൽ ബസ് നിരക്ക് കൂട്ടുന്നത്. മൂന്നോ നാലോ പേരുണ്ടെങ്കിൽ യാത്ര കാറിലേക്കു മാറ്റുന്നതാണ് ലാഭകരവും സൗകര്യപ്രദവുമെന്നും ബെംഗളൂരു മലയാളികൾ പറയുന്നു.

ആഘോഷ ദിവസങ്ങളിൽ മാത്രമല്ല, വേനലവധിക്കാലമായ മേയ് അവസാനം വരെ ചുരുക്കം ദിവസങ്ങളിൽ മാത്രമാണ് ഈ റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബാക്കിയുള്ളത്. ഈസ്റ്റർ, വിഷു ദിനങ്ങളിലും തൊട്ടടുത്ത ദിവസങ്ങളിലും വിമാന ടിക്കറ്റ് നിരക്കും സാധാരണ ദിനങ്ങളുടെ ഇരട്ടിയോളമാണ്.

ആഘോഷ ദിവസങ്ങളിലെയും വേനലവധിക്കാലത്തെയും തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ സ്പെഷൽ ട്രെയിനുകൾ ഓടിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പലപ്പോഴും സ്പെഷൽ ട്രെയിനുകൾ ഓടിക്കുമ്പോൾ അറിയിപ്പ് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ മാത്രമാണ് ലഭിക്കുന്നത് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുൻപേ ഇതു സംബന്ധിച്ച അറിയിപ്പു ലഭിച്ചാൽ യാത
ട്രെയിനിലേക്ക് മാറ്റാൻ സാധിക്കുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group