Home Featured തനിമ കലാസാഹിത്യ വേദി ‘ഈദ് സംഗമം’ 24 സംഘടിപ്പിച്ചു

തനിമ കലാസാഹിത്യ വേദി ‘ഈദ് സംഗമം’ 24 സംഘടിപ്പിച്ചു

by admin

ബംഗളുരു : തനിമ കലാസാഹിത്യവേദി ബംഗളുരു ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച
‘ഈദ് സംഗമം 24’ ബംഗളുരു ഹെന്നൂർ ക്രോസിനടുത്തുള്ള ആഫ്സൺ കൺവെൻഷൻ സെൻ്ററിൽ വെച്ച് നടന്നു.

സംഗീതാസ്വാദകരായ ബംഗളൂരുവിലെ ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിൽ പ്രശസ്ത സൂഫി ഗായകരായ സമീർ ബിൻസി, ഇമാം മജ്ബൂർ തുടങ്ങിയവർ നയിച്ച സൂഫിസംഗീത നിശ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

രണ്ടു സെഷനുകളായിട്ടാണ് പരിപാടി നടന്നത്.. ആദ്യത്തെ സെഷനിൽ ഫാമിലി മീറ്റും കുട്ടികളുടെ കലാപരിപാടിയും നടന്നു. HMS ഓഫ് ലൈൻ അക്കാഡമിക്സ് ഹെഡ് മിസ്ഹബ് കോട്ടക്കൽ സെഷൻ ഉദ്ഘാടനം ചെയ്തു.

വൈകിട്ട് 6 മണിയോടുകൂടി ആരംഭിച്ച സൂഫി സംഗീത നിശക്ക് സ്വാഗതം ആശംസിച്
പ്രോഗ്രാം കൺവീനർ സഹൽ സംസാരിച്ചു.
തനിമ കലാസാഹിത്യ വേദി ബംഗളുരു ചാപ്റ്റർ പ്രസിഡണ്ട് ആസിഫ് നാലകത്ത് അധ്യക്ഷ പ്രസംഗം നിർവ്വഹിച്ചു.. ചാപ്റ്റർ ചീഫ് പാട്രൺ റഹീം കോട്ടയം ഉൽഘാടനം നിർവ്വഹിച്ചു സംസാരിച്ചു.

മെഹന്തി ആർട്ട്, കാലിഗ്രഫി, ബുക്ക് സ്റ്റാൾ, ഭക്ഷണശാലകൾ, കുട്ടികളുടെ കലാപരിപാടികൾ, എക്സ്പോ, തനിമ കലാസാഹിത്യ വേദി ബംഗളുരു ചാപ്റ്ററിലെ കലാകാരന്മാരുടെ പരിപാടികൾ തുടങ്ങിയവ പ്രോഗ്രാമിൻ്റെ ഭാഗമായി അരങ്ങേറി. പരിപാടിയുടെ നന്ദി പ്രകാശനം യൂനുസ് ത്വയ്യിബ് നിർവ്വഹിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group