ബെംഗളൂരു: മന്ത്രിയുടെ പ്രണയവിവാഹിതയായ മകൾ സംരക്ഷണം ആവശ്യപ്പെട്ട് ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബു വിനെതിരെയാണ് മകൾ പി.കെ.ജയകല്യാണിയും ഭർത്താവ് സതീഷ് കുമാറും കമ്മിഷ ണർ കമാൽ പന്തിന് പരാതി നൽകിയത്.
മുഖ്യമന്ത്രി എം.കെ സ്റ്റാലി ന്റെ വിശ്വസ്തനായ ശേഖർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് തന്റെ ജീവൻ അപകട ത്തിലാക്കുമെന്ന് ഭയക്കുന്നതായി പരാതിയിൽ പറയുന്നു.
തമിഴ്നാട്ദലിത് വിഭാഗത്തിൽപെട്ട സതീഷ് കുമാറുമായുള്ള പ്രണയത്തെ മന്ത്രിയും കുടുംബാംഗങ്ങളും നേരത്തെതന്നെഎതിർത്തിരുന്നു. സതീഷിനെ കള്ളക്കേസിൽ കുടുക്കി 2 മാ സം ജയിലിൽ അടച്ചതായും ജയകല്യാണി ആരോപിച്ചു.ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹിന്ദുമതാചാര പ്രകാരം ഇരുവരും വിവാഹിതരായത്
വിവാഹം നടന്നതോടെ വിണ്ടും ഭീഷണി നേരിട്ട സാഹച ര്യത്തിലാണ് ബെംഗളൂരുവിലേക്ക് മാറിയതും പൊലീസിൽ പരാതി നൽകിയതുമെന്നും ജയകല്യാണി പറഞ്ഞു.