ചെന്നൈ • ഭക്തർക്കു വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി തിരുമല തിരുപ്പതി ദേവസ്ഥാനം ‘ശ്രീ ടിടി ദേവസ്ഥാനംസ്’ എന്ന പേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. തിരുപ്പതി ക്ഷേത്രത്തിലെ ദർശനത്തിനുള്ള ടിക്കറ്റ് ബുക്കിങ്, താമസത്തിനുള്ള ബുക്കിങ്, ഇ-ഹുണ്ടി അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ക്ഷേത്രത്തിലെ ചില ചടങ്ങുകൾ തൽസമയം ം കാണാനാകും. ജിയോ പ്ലാറ്റ്ഫോംസ് ആണ് ആപ് വികസിപ്പിച്ചത്.