ചെന്നൈ: ഹോളി പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ദക്ഷിണ റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരം വഴി ചെന്നൈയിലേക്ക് രണ്ട് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.
മാര്‍ച്ച് 10, 24, 17, 31 തീയതികളിലാണ് നാഗര്‍ കോവില്‍ – ചെന്നൈ സര്‍വീസ്. മാര്‍ച്ച് 11, 25, 18, ഏപ്രില്‍ 1 തീയതികളിലാണ് ചെന്നൈയില്‍ നിന്ന് നാഗര്‍കോവിലേക്കുള്ള സര്‍വീസ്.
06019 നാഗര്‍കോവില്‍ – ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിന്‍ മാര്‍ച്ച് 10, 24 തീയതികളില്‍ നാഗര്‍കോവിലില്‍നിന്ന് വൈകീട്ട് 05:45 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12:10 ഓടെ ചെന്നൈയിലെത്തും. മടക്കയാത്ര 06020 ട്രെയിന്‍ മാര്‍ച്ച് 11, 25 തീയതികളില്‍ വൈകുന്നേരം 03:10ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 08:30ന് നാഗര്‍കോവിലിലെത്തും.
വൈകീട്ട് 05:45ന് നാഗര്‍കോവിലില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ 07:35ന് തിരുവനന്തപുരത്തെത്തും. കൊല്ലം(08:42 ) , ചെങ്ങന്നൂര്‍ (09:34), കോട്ടയം (10:05 ), എറണാകുളം നോര്‍ത്ത് (11:45 ), തൃശൂര്‍ (01:07 ), പാലക്കാട് (02:37 ) സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ട്. മടക്കയാത്ര 03:20ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് രാത്രി 11:17 ഓടെയാണ് പാലക്കാട് സ്റ്റേഷനിലെത്തുക. തൃശൂര്‍ (12:25 ), എറണാകുളം നോര്‍ത്ത് (01:55 ), കോട്ടയം (03:00 ), ചെങ്ങന്നൂര്‍ (03:44), കൊല്ലം (04:47), തിരുവനന്തപുരം (06:20 ) സെന്‍ട്രലിലെത്തിച്ചേരും.