Home Featured യൂണിഫോമില്‍ ബിജെപി അംഗത്വം സ്വീകരിച്ചു; 2 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

യൂണിഫോമില്‍ ബിജെപി അംഗത്വം സ്വീകരിച്ചു; 2 പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു

by admin

ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പദയാത്രയ്ക്കിടെ പൊലീസ് യൂണിഫോമില്‍ ബിജെപി അംഗത്വം സ്വീകരിച്ച 2 ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി. രണ്ടുപേരെയും സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ 27നു നാഗപട്ടണത്തു പദയാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷ ജോലിയിലുണ്ടായിരുന്ന സ്‌പെഷല്‍ പൊലീസ് അസി. ഇൻസ്‌പെക്ടര്‍മാരായ രാജേന്ദ്രനും കാര്‍ത്തികേയനുമാണ് അണ്ണാമലൈയില്‍ നിന്ന് ഔദ്യോഗിക വേഷത്തില്‍ അംഗത്വം നേടുകയായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ തഞ്ചാവൂര്‍ ഡിഐജി ഇരുവരെയും സസ്പെൻഡ് ചെയ്തത്. തുടര്‍ന്ന് ഇരുവരെയും നാഗപട്ടണം സായുധ സേനാ വിഭാഗത്തിലേക്കു സ്ഥലം മാറ്റി.

You may also like

error: Content is protected !!
Join Our WhatsApp Group