തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ബസിന്റെ ചവിട്ടുപടിയില്‍ തൂങ്ങി യാത്രചെയ്ത വിദ്യാര്‍ഥികളെ തല്ലി താഴെയിറക്കിയ നടി രഞ്ജന നാച്ചിയാര്‍ പൊലീസിനെതിരെ രംഗത്ത്.
സംഭവത്തിന് പിന്നാലെ ഇവരെ തമിഴ്‌നാട് പോലീസ് അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് ശ്രീപെരുമ്ബത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ രഞ്ജനയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാവുകൂടിയായ രഞ്ജന പൊലീസിനെതിരെ രംഗത്തുവന്നത്.
അറസ്റ്റുചെയ്യാന്‍ കെരുഗമ്ബാക്കത്തെ വീട്ടിലെത്തിയ പോലീസ് വസ്ത്രം മാറുമ്ബോള്‍ അപമാനിച്ചുവെന്നാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്. വസ്ത്രംമാറ്റുമ്ബോള്‍ പുരുഷപോലീസുകാര്‍ കിടപ്പുമുറിയുടെ ജനാലയില്‍ തട്ടിയെന്നാണ് ഇവര്‍ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിജെപി കലാസാംസ്‌കാരിക വിഭാഗം സംസ്ഥാന സെക്രട്ടറിയായ ഇവര്‍ കഴിഞ്ഞ ദിവസം വൈകീട്ട് കാറില്‍ പോകുമ്ബോഴാണ് സെയ്ദാപ്പേട്ടില്‍നിന്ന് കുണ്‍ഡ്രത്തൂരിലേക്കുള്ള മെട്രൊപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (എടിസി) ബസില്‍ കുട്ടികള്‍ ചവിട്ടുപടിയില്‍ തൂങ്ങിനിന്ന് യാത്രചെയ്യുന്നത് കണ്ടത്
തുടര്‍ന്ന് ഇവര്‍ പോരൂര്‍ ട്രാഫിക് സിഗ്‌നലിനുസമീപം നടുറോഡില്‍ ബസ് തടഞ്ഞുനിര്‍ത്തിയ നടി ആദ്യം ഡ്രൈവറോട് കയര്‍ത്തു. കുട്ടികള്‍ക്ക് വല്ലതും പറ്റിയാല്‍ ആരുസമാധാനംപറയുമെന്ന് ചോദിച്ചു. പിന്നെ ചവിട്ടുപടിയില്‍നിന്ന് വിദ്യാര്‍ഥികളെ വലിച്ച് താഴെയിറക്കാന്‍ തുടങ്ങി. ഇറങ്ങാന്‍ മടിച്ചവരെ അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. അതിനെ ചോദ്യംചെയ്ത കണ്ടക്ടറോടും തട്ടിക്കയറി.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ എത്തികയും പിന്നീട് ബസ് ഡ്രൈവര്‍ ശരവണന്‍ മാങ്ങാട് പോലീസില്‍ പരാതി നല്‍കിയതിന്റെയും അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍, ഇവര്‍ ചെയ്ത പ്രവര്‍ത്തിയെ പ്രശംസിച്ചും ചിലര്‍ രംഗത്ത് എത്തിയിട്ടുണ്ട്. ഇരുമ്ബുതിരൈ, അണ്ണാത്ത എന്നീ സിനിമകളില്‍ അഭിനയിച്ച ഇവര്‍ അഭിഭാഷക കൂടിയാണ്.