ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ റിവ്യൂകളും ആരാധകരുടെ ആവേശവുമെല്ലാം വാര്ത്തയാകുന്നതിനിടയില് തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍നിന്ന് വരുന്നത് വ്യത്യസ്തമായ ഒരു ആരാധക സ്നേഹമാണ്.
ലിയോയുടെ റിലീസിന് തിയറ്ററിലെത്തി ഷോ അവസാനിച്ച ശേഷം വിവാഹിതരായിരിക്കുകയാണ് കടുത്ത വിജയ് ആരാധകരായ യുവാവും യുവതിയും. വെങ്കിടേഷനും മഞ്ജുളയുമാണ് തിയറ്ററില്‍ വെച്ച് മാലയിട്ടത്.
നാളെയാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, ലിയോ റിലീസ് ഇന്നായതിനാല്‍ വിവാഹ വേഷത്തില്‍ തിയറ്ററിലെത്തി മാലയിടുകയും മോതിരം കൈമാറുകയുമായിരുന്നു.
എട്ടു മാസമായി തങ്ങള്‍ ഈ നിമിഷം സ്വപ്നം കാണുകയായിരുന്നെന്ന് ദമ്ബതികള്‍ പറയുന്നു. വിജയ്യുടെ സാന്നിധ്യത്തില്‍ വിവാഹിതരാകാനായിരുന്നു ആഗ്രഹമെന്നും അത് സാധിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ഇവര്‍ പറയുന്നു. ദളപതി വിജയ് മക്കള്‍ ഇയക്കം അംഗങ്ങളും ഇവരുടെ കൂടെയുണ്ടായിരുന്നു. തിയറ്ററിലെത്തിയ വിജയ് ആരാധകര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷമാണ് നവദമ്ബതികള്‍ മടങ്ങിയത്.