ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികളുടെ പരോള്‍ സംബന്ധിച്ച് നിര്‍ണായക നീക്കവുമായി തമിഴ്നാട് സര്‍ക്കാര്‍. പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാനാണ് ഡിഎംകെ സര്‍ക്കാരിന്റെ പുതിയ നീക്കം. ഇതുസംബന്ധിച്ച് നിയമവിദഗ്ധരുമായി ചര്‍ച്ചകള്‍ നടത്തി.
നേരത്തെ കേസിലെ പ്രതികളുടെ മോചനത്തിന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരേയും ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഗവര്‍ണറുടെ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ നീക്കം. ദില്ലിയിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെടും.
*കേരളം അടച്ചുപൂട്ടലിൽ നിന്നും പുറത്തേക്ക്; തുടർന്നുള്ള നിയന്ത്രണങ്ങൾ എന്തൊക്കെ? വായിക്കാം*
ഏഴ് പ്രതികളില്‍ നാല് പേര്‍ ശ്രീലങ്കന്‍ പൗരത്വമുള്ളവരാണ്. പരോള്‍ അനുവദിച്ചാലും ഇവരെ അഭയാര്‍ത്ഥി ക്യാമ്ബിലേക്ക് അയക്കാനാണ് സര്‍ക്കാര്‍ ആലോചന.
രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് നേരത്തെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശയില്‍ തീരുമാനം വൈകുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ നേരത്തെ രാഷ്ട്രപതിക്ക് കത്തയച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടായി പ്രതികള്‍ അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദനയും ദുരിതവുമാണ്. അടിയന്തരമായി 7 പ്രതികളെയും മോചിപ്പിക്കണം. അതാണ് തമിഴ്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെടുന്നു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions