Home Featured ഹൊസൂർ വിമാനത്താവളം ; ബെംഗളുരുവിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു;ഒരു മണിക്കൂറിൽ എയർപോർട്ടിലെത്താം

ഹൊസൂർ വിമാനത്താവളം ; ബെംഗളുരുവിന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുന്നു;ഒരു മണിക്കൂറിൽ എയർപോർട്ടിലെത്താം

by admin

ബെംഗളൂരു: ഹൊസൂരിൽ വിമാനത്താവളം നിർമിക്കാനുള്ള നടപടി തമിഴ്നാട് ഊർജിതമാക്കുന്ന സന്തോഷത്തിൽ ബെംഗളൂരു നിവാസികളും യാഥാർഥ്യമായാൽ ഇവിടെയുള്ളവർക്ക് ഏറെ പ്രയോജനകരമാകുന്ന രണ്ടാമത്തെ വിമാനയാത്രാ സൗകര്യമായി ഇത് മാറും. ഹൊസൂരിലെ സാ ധ്യതകൾ പരിശോധിക്കാനും അനുയോജ്യമായ സ്ഥലം കണ്ടെത്താനും കൺസൽറ്റന്റിനെ നി യോഗിക്കാൻ തമിഴ്നാട് സ്ട്രിയൽ ഡവലപ്മെന്റ് കോർ റേഷൻ ലിമിറ്റഡ് (ടിഡ്കോ) ക്കാരിനു മുന്നിൽ നിർദേശം വച്ചതാണ് വീണ്ടും പ്രതീക്ഷകൾക്കുചിറകു മുളപ്പിക്കുന്നത്.

ഐടി മേഖലയായ ഇലക്ട്രോ ണിക് സിറ്റിയിൽ നിന്ന് വെറും 25 കിലോമീറ്റർ അകലെയാണ് ഹൊ സൂർ. എന്നാൽ, ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് ബെംഗളൂരു വിമാന ത്താവളത്തിലേക്ക് 60 കിലോമീറ്റർ സഞ്ചരിക്കണം.ബെംഗളൂരു ഗ്രാമജി ല്ലയോടു ചേർന്നു കിടക്കുന്ന വ്യവസായ മേഖലയായ ഹൊസുരിൽ താനേജ അയറോ സ്‌പേസ് ആൻഡ് അവിയഷൻ ലിമിറ്റഡിന്റെ നിയന്ത്ര ണത്തിലുള്ള സ്വകാര്യ എയർ സ്ട്രിപ്പ് മാത്രമാണ് നിലവിലുള്ളത്.കമ്പനികളുടെ ചെറു വിമാന ങ്ങൾ ഇറങ്ങാനേ ഇവിടെ സൗകര്യമുള്ളൂ.

ഗുണം തെക്കൻ ബെംഗളൂരുവിന്

തമിഴ്നാട് കൃഷ്ണഗിരി ജില്ലയുടെ ഭാഗമായ ഹൊസൂരിൽ വിമാനത്താവളം സാധ്യമായാൽ ഇലക്ട്രോണിക് സിറ്റി, അത്തിബല്ലെ,ജിഗനി, സിൽക്ക് ബോർ ഡ്, ബിടിഎം ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവർക്ക് ഒരു മണിക്കൂർ കൊണ്ട് ഇവിടെ വിമാനം പിടിക്കാനാകും.ആർവി റോഡ്- ബൊമ്മസന്ദ്ര നമ്മ മെട്രോ പാതയുടെ നിർമാ ണം കൂടി പൂർത്തിയായാൽ റോ ഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി നഗരജനതയ്ക്ക് സുഗമമായി എത്താനാകും.2024ൽ ഈ പാത പൂർത്തിയാ കുമെന്നാണ് നിലവിലെ പ്രതീക്ഷ. ബൊമ്മസന്ദ്രയിൽ നിന്നു പിന്നെ 19 കിലോമീറ്ററേയുള്ളൂ ഹൊസൂരിലേക്ക്.

നിബന്ധനകൾ തടസ്സമാകുമോ

അതേസമയം ഹൊസൂരിൽ പു തിയ വിമാനത്താവളം വരുന്നതി ന് കർണാടക സർക്കാർ തടസ്സം നിൽക്കുന്നതായി തമിഴ്നാട് ആരോപിക്കുന്നുണ്ട്. ബെംഗളൂരു വിമാനത്താവളത്തിന്റെ വരുമാന ത്തെ സാരമായി ബാധിക്കുമെന്ന തിനാലാണിത്.കേന്ദ്ര വ്യോമയാന മന്ത്രാലയ ചട്ടങ്ങൾ പ്രകാരം 150 കി ലോമീറ്റർ പരിധിക്കുള്ളിൽ പു തിയ വിമാനത്താവളങ്ങൾ അനു വദിക്കുന്നതിന് സാങ്കേതിക തട സമുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ പെടുത്തി ഹൊസൂർ വിമാനത്താവളം യാ ഥാർഥ്യമാക്കണമെന്നാണ് തമി ഴ്നാടിന്റെ ആവശ്യം

You may also like

error: Content is protected !!
Join Our WhatsApp Group